NTSE, NMMS സംസ്ഥാനതല പരീക്ഷകള്‍ 21ന്.

>> Wednesday, November 10, 2010


NTSE, NMMS സംസ്ഥാനതല പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. ഈ മാസം 21ന് തെരഞ്ഞെടുക്കപ്പെട്ട 72 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
ഈ പരീക്ഷയ്ക്ക് ഒരുങ്ങുന്നതിലേക്കായി ഛത്തീസ്ഘഢില്‍ നിന്നുള്ള നമ്മുടെ സുഹൃത്ത് സഞ്ജയ് ഗുലാത്തി തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന വര്‍ക്ക് ഷീറ്റുകളുള്‍പ്പെടുത്തിയ പോസ്റ്റ് മാസങ്ങള്‍ക്കുമുമ്പേ പ്രസിദ്ധീകരിച്ചിരുന്നത് കണ്ടുകാണുമല്ലോ? കാലികപ്രാധാന്യം കണക്കിലെടുത്ത് അത് വീണ്ടും പ്രസിദ്ധീകരിക്കുന്നു. വായിക്കുക, പഠിക്കുക.

ദേശീയതലത്തില്‍ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തപ്പെടുന്ന NTSE പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം പ്രതിമാസം 500 രൂപയുടെ സ്കോളര്‍ഷിപ്പ് നേടിയവരുടെ ഗണത്തില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ലത്രെ! പ്രതിഭാധനരായ കേരളത്തിലെ അധ്യാപകര്‍ എന്തേ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു മുന്നില്‍, അതുവരെ മുഴച്ചുനിന്നിരുന്ന അഭിമാനത്തിന്റേയും അഹങ്കാരത്തിന്റേയും ഊതിവീര്‍പ്പിച്ച ബലൂണ്‍ കാറ്റഴിഞ്ഞുപോയി. മറുപടിവാക്കുകള്‍ക്കുവേണ്ടിയുള്ള തപ്പിത്തടയല്‍ ശ്രദ്ധയില്‍ പെട്ടിട്ടാകണം, ഈ ബ്ലോഗിലൂടെ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന, വര്‍ഷങ്ങളായി ഇതിന്റെ പരിശീലനപരിചയമുള്ള, സഞ്ജയിന്റെ വാഗ്ദാനം. (അല്ലെങ്കിലും, പ്രതിഭാധനന്മാര്‍ എന്നും നമ്മെ തേടിയെത്തിയത് യാദൃശ്ചികമായിട്ടായിരുന്നു. ഫിലിപ്പ് മാഷ്, ഉമേഷ് സാര്‍, റെസിമാന്‍, അഞ്ജന, കണ്ണന്‍,...തുടങ്ങിയവരെല്ലാം!)

ഈ വര്‍ഷത്തെ NTSE പരീക്ഷയ്ക്ക് മൂന്നുഘട്ടങ്ങളാണുള്ളത്. സംസ്ഥാനതലത്തില്‍ എസ്.സി.ഇ.ആര്‍.ടി നടത്തുന്ന എഴുത്തുപരീക്ഷയെന്ന കടമ്പ കടന്നിട്ടുവേണം അടുത്ത ഘട്ടങ്ങളിലേക്ക് പോകാന്‍. സെപ്റ്റംബര്‍ 15നകം അപേക്ഷിക്കണം. (വിശദവിവരങ്ങള്‍, അപേക്ഷാഫോം എന്നിവയും സഞ്ജയ് അയച്ചുതന്നLearn all about NTSE എന്ന ഉപകാരപ്രദമായ ഫയലും കാണുക).
എട്ടാം ക്ലാസിലെ നമ്മുടെ മിടുക്കന്മാരും മിടുക്കികളും ഈ സ്കോളര്‍ഷിപ്പോടെ പഠിക്കട്ടെ! പരീക്ഷാസംശയങ്ങളും ചോദ്യങ്ങളും ഇംഗ്ലീഷില്‍ കമന്റുചെയ്താല്‍ സഞ്ജയ് സഹായിക്കാമെന്നേറ്റിട്ടുണ്ട്.
Read More | തുടര്‍ന്നു വായിക്കുക