എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 14 മുതല്‍ 27 വരെ

>> Sunday, January 2, 2011

2011 ലെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 14 മുതല്‍ 27 വരെ നടത്തും. മോഡല്‍ പരീക്ഷ ഫിബ്രവരി 14 മുതല്‍ 22 വരെ നടക്കും. ടി.ടി.സി. മോഡല്‍ പരീക്ഷയും ഈ തീയതികളിലായിരിക്കും നടക്കുക. മറ്റ് ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് ഏഴുമുതല്‍ 30 വരെയുള്ള കാലയളവില്‍ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര പരിശോധനാസമിതിയാണ് തീരുമാനമെടുത്തത്.

എസ്.എസ്.എല്‍.സി പരീക്ഷാച്ചുമതലയുള്ള ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ക്ലര്‍ക്ക്, പ്യൂണ്‍ എന്നിവര്‍ക്ക് പ്രതിദിനം ഒരു ഡി.എയും ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പകുതി ഡി.എ.യും അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 14നു തുടങ്ങി 22ന് അവസാനിക്കും.എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 14 മുതല്‍ 26 വരെയായിരിക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചകളില്‍ പരീക്ഷ ഒഴിവാക്കി പകരം ശനിയാഴ്ച നടത്തും. എട്ട്, ഒന്‍പത് ക്ളാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഏഴിനു തുടങ്ങി 30ന് അവസാനിക്കും. ഇടയ്ക്ക് എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ ഇവര്‍ക്കു പരീക്ഷയില്ല. പരീക്ഷാ തയാറെടുപ്പുകള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി മോണിറ്ററിങ് സമിതി യോഗം വിലയിരുത്തി.എസ്എസ്എല്‍സിക്കു ഗള്‍ഫില്‍ 11 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ആകെ 2731 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടാവുക. ചോദ്യക്കടലാസ് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്നു വരെ തീയതികളിലായി ഡിഇഒ ഓഫിസില്‍ എത്തിക്കും.

ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ഒന്‍പതു വരെയാണ്. സ്കൂളുകള്‍ക്കു ഹാള്‍ ടിക്കറ്റുകള്‍ ഫെബ്രുവരി 10 മുതല്‍ ഡൌണ്‍ലോഡ് ചെയ്യാം. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് ഇത്തവണ അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ വഴി ആയിരിക്കും. 54 മൂല്യനിര്‍ണയ ക്യാംപുകളാണ് ഉണ്ടാവുക. മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിനു തുടങ്ങി 20ന് അവസാനിക്കും.

എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുടെ ആദ്യദിനമായ ഫെബ്രുവരി 14നു രാവിലെ മലയാളം ഉള്‍പ്പെടെ ഒന്നാം ഭാഷകളുടെ ഒന്നാം പേപ്പറും, ഉച്ചയ്ക്കുശേഷം ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറുമായിരിക്കും. 16ന് ഇംഗിഷ്, 17നു സോഷ്യല്‍ സയന്‍സ്/മൂന്നാം ഭാഷ, 18നു രാവിലെ ഫിസിക്സ്, ഉച്ചകഴിഞ്ഞ് ഹിന്ദി, 21നു രാവിലെ കണക്ക്, ഉച്ചകഴിഞ്ഞ് ഐടി, 22നു രാവിലെ കെമിസ്ട്രി, ഉച്ചകഴിഞ്ഞ് ബയോളജി.

പത്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം മോഡല്‍ എക്സാമിനേഷന്‍ തീയതി താഴെ നല്‍കിയിരിക്കുന്നു. ഇതൊരു ഔദ്യോഗിക അറിയിപ്പല്ല.

Kerala SSLC Model Examination February 2011


February 14 – 9.45am to 11.30am - First Language Part 1

– 1.45pm to 3.30pm - First Language Part 2

February 16 – 9.45pm to 12.30pm - Second Language – English

February 17 – 9.45pm to 12.30pm - Social Science

March 18 – 9.45pm to 11.30pm - Physics

– 2.15pm to 4.00pm - Hindi

March 21 – 9.45pm to 12.30 pm - Mathematics

– 1.45pm to 3.00pm - IT

March 22 – 9.45pm to 11.30 am - Chemistry

– 1.45pm to 3.30pm - Biology


Kerala SSLC March 2011 Timetable Given below


March 14 – 1.45pm to 3.30pm - First Language Part 1

March 15 – 1.45pm to 3.30pm - First Language Part 2

March 16 – 1.45pm to 4.30pm - Second Language – English

March 17 – 1.45pm to 3.30pm - Third Language – Hindi/General Knowledge

March 19 – 1.45pm to 3.30pm - Physics

March 21 – 1.45pm to 4.30pm - Mathematics

March 22 – 1.45pm to 3.30pm - Chemistry

March 23 – 1.45pm to 3.30pm - Information Technology (IT)

March 24 – 1.45pm to 4.30pm - Social Science

March 26 – 1.45pm to 3.30pm - Biology

2 comments:

nidhiesh January 19, 2011 at 8:14 PM  

Feb 15 NABI DINAM HOLIDAY Alle?

JOJO,SHEELA January 24, 2011 at 4:46 PM  

please publish DA Arrear (14% from 07/2010 to 12/2010) calculator for preparing the DA arrear bills