ശാസ്ത്ര പ്രതിഭ മത്സരം
>> Wednesday, October 6, 2010
കുട്ടികളില്‍ ശാസ്ത്ര താല്പര്യം വളര്‍ത്തുന്നതിനും കുട്ടികളിലെ പ്രതിഭയെ കണ്ടെത്താനുമായി ശാസ്ത്ര പ്രസ്ഥാനം ശാസ്ത്ര പ്രതിഭ മത്സരം നടത്തുന്നു.അഞ്ചാം ക്ലാസ്സ് മുതല്‍ പ്ലസ് ടു തലം വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഇതില്‍ പങ്കെടുക്കാം.പരീക്ഷ മൂന്ന് ഘട്ടങ്ങളിലായി ആണ് നടക്കുക.ആദ്യ ഘട്ടം പരീക്ഷ ജില്ല തലത്തില്‍ ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ നവംബര്‍ 13,2010 നു നടക്കും. ഇതില്‍ വിജയികള്‍ ആകുന്ന കുട്ടികള്‍ക്ക് അടുത്ത ഘട്ടത്തില്‍ പങ്കെടുക്കാം.രണ്ടാം ഘട്ടം പരീക്ഷയും മിക്കവാറും നവംബര്‍ മാസത്തില്‍ തന്നെ നടക്കാന്‍ ആണ് സാധ്യത. ഇതില്‍ വിജയികള്‍ ആകുന്ന കുട്ടികള്‍ക്ക് അടുത്ത ഘട്ടത്തില്‍ പങ്കെടുക്കാം.മൂന്നാം ഘട്ടം പരീക്ഷ ഡിസംബര്‍ മാസത്തില്‍ ആണ് നടക്കുക.രണ്ടു ദിവസത്തെ ക്യാമ്പില്‍ നിന്ന് Debates, Reasoning tests, Interview എന്നിങ്ങനെ ഉള്ള വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന രണ്ടു കുട്ടികളെ ശാസ്ത്ര പ്രതിഭകള്‍ ആയി തിരഞ്ഞെടുക്കും. ഇങ്ങിനെ തിരഞ്ഞെടുക്കപെടുന്ന കുട്ടികള്‍ക്ക് Dr. A.P.J.Abdul Kalam,Prof V. N. R. Pillai, Hon. VC of IGNOU, Prof Yash Pal, Dr. Vijay Bhatkar തുടങ്ങിയ ശാസ്തകാരന്മാര്‍ നയിക്കുന്ന വിവിധ ക്ലാസ്സുകളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും .കൂടാതെ സ്വര്‍ണ മെഡല്‍, സര്‍ട്ടിഫിക്കറ്റുകള്‍,കാഷ് അവാര്‍ഡുകള്‍ എന്നിവയും ഇതോടൊപ്പം ലഭിക്കുന്നു. ഇതെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക
0 comments:
Post a Comment