കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പോസ്റല്‍ അസിസ്റ്റന്റ്‌ / സോര്‍ട്ടിംഗ് അസിസ്റ്റന്റ്‌ തസ്തികളില്‍ ഒഴിവുകള്‍

>> Monday, September 20, 2010


കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ് / സോര്‍ട്ടിംഗ് അസിസ്റ്റന്റ്‌ തസ്തികളില്‍ ഒഴിവുകള്‍ എന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തുകയാണ് നമ്മുടെ കുടുംബാംഗമായ ഹരിത. നമ്മളറിയുന്നവര്‍ക്ക്, നമ്മുടെ പരിചയക്കാര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ നമുക്ക് കഴിയുമെങ്കില്‍...!! അവരുടെ ശ്രദ്ധയിലേക്ക് ഈ വിവരം എത്തിക്കാന്‍ കഴിഞ്ഞാല്‍...!! അതെ, ഞങ്ങളുടെ ലക്ഷ്യം അത്രയേ ഉള്ളൂ. പ്ലസ് ടൂ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനാവുക. 26 ഡിവിഷനുകളില്‍ ആയി പോസ്റല്‍ അസിസ്റ്റന്റ്‌ തസ്തികയില്‍ 707 ഒഴിവുകളും ആര്‍ .എം .എസ് തസ്തികകളില്‍ 129 ഒഴിവുകളും ആണ് ഉള്ളത്.ഡിവിഷന്‍ ഒഴിവുകളുടെ എണ്ണം ,എന്നിവ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാം. പ്ലസ്‌ ടു / തത്തുല്ല്യ (വി.എച് .എസ്.സി വിഭാഗത്തെ ഒഴിവാക്കിയിരിക്കുന്നു) യാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. 5200-20200 രൂപയാണ് അടിസ്ഥാന ശമ്പളം. പ്രായപരിധി 5-10-2010 ല്‍ 18നും 25നും ഉള്ളിലായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും താഴെ നല്‍കിയിട്ടുണ്ട്.
Read More ‌| തുടര്‍ന്നു വായിക്കുക