എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍....

>> Saturday, May 1, 2010

കമന്റ് ബോക്സ് തിരിച്ചുകൊണ്ടുവരുന്ന തിരക്കില്‍ ഒരു മിന്നായം പോലെ മിന്നിമറഞ്ഞ ഈ പോസ്റ്റ് കൂടുതല്‍ കമന്റുകള്‍ അര്‍ഹിക്കുന്നുവെന്ന് തോന്നിയതുകൊണ്ട് പുന:പ്രസിദ്ധീകരിക്കുകയാണിവിടെ...............
SSLC പരീക്ഷാഫലം മെയ് 3 തിങ്കളാഴ്ച പ്രസിദ്ധീകരിക്കുകയാണല്ലോ. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളുടെ മനസ്സിലും ആധിയും ആവലാതിയും കൂടി പെരുമ്പറ മുഴക്കാന്‍ തുടങ്ങിക്കാണും!! കാരണം, അവരുടെ മുന്നിലെ അടുത്ത ചോദ്യം "ഇനി എന്ത് ?" എന്നതാണ്. വിദ്യാഭ്യാസ ജീവിതത്തിന്റെ പ്രധാനവഴിത്തിരിവില്‍ കുട്ടികളെത്തി നില്‍ക്കുമ്പോള്‍ പല രക്ഷിതാക്കളും ചോദിക്കാറുണ്ട് : ടീച്ചറേ, ഏതു കോഴ്സാണ് നല്ലത്? പ്ലസ് ടൂവിനു പോയാല്‍ ഏതെല്ലാം വിഷയങ്ങള്‍ എടുക്കണം? വെക്കെഷനില്‍ എന്തിനെങ്കിലും ചേര്‍ത്താലോ ? tallyക്ക് ചേര്‍ത്താല്‍ എങ്ങിനെയാ? PCയുടെ അടുത്ത് admission എന്ത് ചെയ്യണം ? ഇപ്പോഴേ ബുക്ക്‌ ചെയ്യണോ ? ഇങ്ങനെ സംശയങ്ങള്‍ അനേകമനേകം. ഇതെല്ലാം ചോദിക്കുമ്പോഴും അവരുടെ മനസ്സില്‍ ഒരു തീരുമാനം ഉണ്ടായിരിക്കും . എന്റെ "മകന്‍ /മകള്‍" ഒരു "ഡോക്ടര്‍ / എഞ്ചിനീയര്‍ "ആകണം. എന്നാല്‍ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ എന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട് . അവര്‍ക്ക് മക്കളെ നല്ല നിലയില്‍ എത്തിക്കണമെന്ന ആഗ്രഹം ഉണ്ട് . എന്നാല്‍ അത് എങ്ങിനെ വേണം എന്നറിയില്ല . SSLC വരെ നല്ല നിലയില്‍ പഠിച്ചു. ഇനിയുള്ള പഠനം ഏതു തരത്തിലാകണം, ഏതെല്ലാം വിഷയങ്ങള്‍ എടുക്കണം , അവരുടെ ലക്‌ഷ്യം എന്തായിരിക്കണം , ...... ഇവയൊക്കെ നിര്‍ണയിക്കുവാന്‍ വിദ്യാര്ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു സഹായഹസ്തമാകാന്‍ നമുക്ക് സാധിക്കുന്നുവെങ്കില്‍ ........................

മനുവും അച്ഛനും ഉണ്ടായ സംശയം "+2 വിനു ചേരുമ്പോള്‍ ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാമെന്നു പറയുന്നു അതെങ്ങിനെയാ ?ഏതെല്ലാം വിഷയങ്ങള്‍ ഉണ്ട് ? " കൂട്ടുകാരനായ വിനുവിന്റെ മറുപടി "COMPUTER SCIENCE, SCIENCE & MATHS, HUMANITIES,COMMERCE" ഇവയില്‍ ഏതെങ്കിലും എടുക്കാം. മനു : അതിനുശേഷം എന്തെല്ലാം പഠിക്കാം ? വിനു : അതിനെക്കുറിച്ച് എനിക്കും അറിയില്ല. എഞ്ചിനീയറിംഗ് ,എം ബി ബി എസ് , സി എ , എല്‍ എല്‍ ബി , നഴ്സിംഗ് ......ഇവയെല്ലാം ഉണ്ടെന്നറിയാം. മനു: അതിനെന്താണ് വേണ്ടത് ? എന്ത് പഠിക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചലല്ലേ +2 വിന്റെ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനാവൂ .....

സയന്‍സ് & മാത്‌സ് വിഷയങ്ങളോ കമ്പ്യൂട്ടര്‍ സയന്‍സോ എടുത്താലല്ലേ എന്‍ട്രന്‍സൊക്കെ എഴുതാനാകൂ. അക്കൌണ്ടിങ്ങും ബാങ്ക് ജോലികളും‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കൊമേഴ്സ് എടുക്കാം. അപ്പോള്‍ ഹ്യുമാനിറ്റീസോ? ഏതെല്ലാം പേപ്പറുകളാണ് പഠിക്കാനുള്ളത്. എറണാകുളത്തെ സ്ക്കൂളിലുള്ള കൊമേഴ്സിലുള്ള പേപ്പറുകളല്ല ഇടപ്പള്ളി സ്ക്കൂളില്‍ പഠിക്കാനുള്ളതെന്ന്. അതെന്താ? കുട്ടിക്ക് ഒരു നൂറു സംശയമാണ്. ഇവരെ സഹായിക്കാന്‍ നമുക്കെന്തെല്ലാം ചെയ്യാം ???

എല്ലാ സ്ക്കൂളുകളിലും ഒരേ ഗ്രൂപ്പുകളില്‍ പഠിക്കാനുള്ളത് ഒരേ പേപ്പറുകളായിരിക്കണമെന്നില്ല. അതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഓരോ ജില്ലയിലും വിതരണം ചെയ്യുന്ന (ചെയ്തിട്ടുള്ള) അപേക്ഷാ ഫോം അടങ്ങിയ ബുക്ക് ലെറ്റുകളിലുണ്ടാകും. എന്തായാലും ഇവിടെ ഓരോ ഗ്രൂപ്പിലേയും പേപ്പറുകളെ നമുക്കൊന്ന് പരിചയപ്പെടാം.

Click here to download the Higher Secondary Subject Combinations

അരുണാനന്ദ് എന്ന എഞ്ജിനീറിംഗ് വിദ്യാര്‍ത്ഥി അയച്ചുതന്ന വഴികാട്ടി (Pathfinder) ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്ത് പ്രിന്റ്,സ്കൂള്‍ നോട്ടീസ് ബോഡില്‍ പതിപ്പിച്ചാല്‍, റിസല്‍ട്ട് വരുന്ന ദിവസം കുറച്ചുപേര്‍ക്കെങ്കിലും ഉപകാരപ്പെടില്ലേ..?

ഹയര്‍ സെക്കന്‍ററി പ്രവേശനം കാത്തിരിക്കുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കായി കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമെങ്കില്‍ നല്‍കുമല്ലോ.

12 comments:

Anonymous April 19, 2010 at 7:16 PM  

കുറച്ചു സമയമേ ഈ പോസ്റ്റ് വിസിബിള്‍ ആയിരുന്നുള്ളുവെങ്കിലും അതില്‍ വന്ന കമന്റുകള്‍ ഇവിടെ ഉണ്ട്

JOHN P A May 1, 2010 at 6:59 AM  

DRG training കഴിഞ്ഞു.രാത്രിവൈകിയാണ് എത്തിയത്. 9 ലെ കണക്കുപുസ്തകം നന്നായിരിക്കുന്നു.നേരത്തെ പറഞ്ഞപോലെ നമുക്ക് പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങണം
ഇന്നത്തെ പോസ്റ്റ് നന്നായിട്ടുണ്ട് .

Nidhin Jose May 1, 2010 at 7:03 AM  

സമയോചിതമായ പോസ്റ്റ് ...
അന്നും കണ്ടിയിരുന്നു.... പിന്നെ എവിടെപ്പോയി എന്ന് കരുതി......

Hari | (Maths) May 1, 2010 at 7:14 AM  

പത്താം ക്ലാസ് കഴിഞ്ഞാല്‍ പരമ്പരാഗത രീതിയില്‍ പ്ലസ് ടൂവിനു പോകണമെന്നാണ് ഭൂരിഭാഗം കുട്ടികളുടേയും ആഗ്രഹം. എന്നാല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചു കൂടി കുട്ടികള്‍ ബോധവാന്മാരായിരിക്കണം.

ഉദാഹരണത്തിന് പോളിടെക്നിക്, ഐടിഐകള്‍..

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴില്‍ 49 പോളിടെക്നിര് കോളേജുകള്‍ കേരളത്തിലുണ്ട്. ജില്ലാടിസ്ഥാനത്തിലാണ് അഡ്മിഷന്‍. മൂന്നുവര്‍ഷമാണ് കോഴ്സ് കാലാവധി. യോഗ്യത: SSLC പരീക്ഷയില്‍ കണക്ക്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളില്‍ കുറഞ്ഞത് 'സി'ഗ്രേഡും മറ്റുവിഷയങ്ങള്‍ക്ക് D+ ന് മുകളിലും കിട്ടിയവര്‍‌ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തില്‍ക്കൂടുതലെടുത്താണ് പത്താം ക്ലാസ് പരീക്ഷ പാസ്സായതെങ്കില്‍ അപേക്ഷിക്കാന്‍ പാടില്ല. സാധാരണഗതിയില്‍ ജൂണില്‍ അപേക്ഷ ക്ഷണിക്കും.

ഐ.ടി.ഐ/ഐ.ടി.സി : 34 സര്‍ക്കാര്‍ ഐ.ടി.ഐകളും 432 ഐ.ടി.സികളുമാണ് കേരളത്തിലുള്ളത്. വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിക്കലാണ് ഉദ്ദേശ്യം. പത്താം ക്ലാസ് ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും പ്ലസ് ടൂക്കാര്‍ക്കും യോജിച്ച ട്രേഡുകള്‍ നിലവിലുണ്ട്. ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്സുകളുണ്ട്.ആഗസ്റ്റ് 1 ന് തുടങ്ങുന്ന കോഴ്സിന് ജൂണിലാണ് അപേക്ഷ ക്ഷണിക്കാറ്.

ഇപ്രകാരം പത്താം ക്ലാസ് കഴിയുന്ന കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്സുകളെപ്പറ്റി വിട്ടു പോയ കാര്യങ്ങള്‍ ഓരോരുത്തരും കൂട്ടിച്ചേര്‍ക്കുമല്ലോ

dhanush May 1, 2010 at 7:28 AM  

നന്നായിട്ടൂണ്ട്‌................. NINGALOKKE ENGANE YANE EE MANGLEESH TYPEWRITTER UPAYOOGICH TYPE CHEYYUNNATH . OH ! NJAN FIRST WORD TYPE CHEYYAN THANNE ETRA NEERAM PIDICHU VENNIOO.....

ITHILE PALA ANGANGALKKUM VIDYABYASATHINU SAHAYAKAMAYA DHARALAM WEBSITEKALUDEYUM MATTUM PEERARIYAM ELLAVARIL NINNUM ATHU SEEGHARICH ORU POST AYI PUBLISH CHEYYAMO .... PALARKKUM UPAGARIKKUM.....(ENTRANCE ,+1 ,+2 THUDANGIYAVAYUM ULPETTAL NANNE )

dhanush May 1, 2010 at 7:49 AM  

@ hari sir
thank you for the email.... s.s.l.c result www.cdit.org , www.prd.kerala.gov.in enna site kalil munkoorayi reg cheythal result vanna udane e mail aayi labhikkum ..... flash news aayi ithu koodi cheerkkam chila kuttikal kkenkilum upagharikka pedum ......

vijayan May 1, 2010 at 9:01 AM  

അഭിനന്ദനങ്ങള്‍ .പുതിയ പോസ്റ്റുകള്‍ എല്ലാം തന്നെ ജീവന്‍ തുടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെക്കുന്നു.പുതിയ തലമുറ എവിടേക്ക്?എന്ത് ചെയ്യണം ?തീരുമാനം എടുക്കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്ക് ആണെങ്കിലും കുട്ടിയുടെ പൂര്‍ണ പിന്തുണ വേണം രക്ഷിതവിണ്ടേ നിര്‍ബന്ധം കുട്ടിയെ എവിടെയും എത്തിക്കില്ല .എന്നാല്‍ കുട്ടിയുടെ പൂര്‍ണ മനസ്സാലെ തീരുമാനമെടുക്കുന്ന കാര്യങ്ങള്‍ കുട്ടിയുടെ ഭാവി പഠന കാര്യത്തില്‍ വലിയ പങ്ക് വഹിക്കും .രക്ഷിതാക്കള്‍ അവരുമായി ചര്‍ച്ച നടത്തട്ടെ .കൂട്ടായ തീരുമാനങ്ങള്‍ ഗുണകരമാകും .2004 വലിയ തള്ളിക്കയറ്റ മുളള വിഷയമായിരുന്നു ഈ സി ഇ .2008ല് ഫലം (scored 78%)വന്നപ്പോള്‍ പുറത്ത് മാന്ദ്യം .എന്റെ മകളുല്ടെ കാര്യം തഥൈവ .2009 മകന്‍ എഞ്ചിനീയറിംഗ് സെലെക്ഷന്‍ കിട്ടി.അവന്‍ പോയില്ല .(scred 89%in +2) B Sc Nautical Scienceസീറ്റ് കിട്ടിയാല്‍ പറ്റും എന്ന അഭിപ്രായം . ഒരു വര്ഷം കരയില്‍ പഠനം 18 മാസം കടലില്‍ പഠനം .അവന്‍ ഫുള്‍ ഹാപ്പി .8 മാസം കഷിഞ്ഞപ്പോള്‍ തന്നെ പ്ലസിമെന്റ്റ് ണ്ടെ കാര്യവും നോക്കി അവന്‍ പാസ്‌ പോര്‍ട്ട്‌ സങ്ങടിപ്പിച്ചു
ക്ലാസില്‍ 2 nd സെമെസ്ടരിനെ പഠിക്കുന്നു .അവന്ടെ കാര്യം എന്നെ ടെന്‍ഷന്‍ അടിപ്പിക്കുന്നില്ല .അവന്ടെ പാത അവന്‍ തിരങ്ങേടുത്ത സന്തോഷതിലനെഞാന്‍.ഇതു ഒരു ചെറിയ ഉദാഹരണം മാത്രം. ....................വിജയന്‍ലാര്‍വ

SUJITH May 1, 2010 at 10:19 AM  

എസ്.എസ്.എൽ.സി +2 പരീക്ഷകൾക്കു ശേഷം എന്തു വേണമെന്ന കാര്യത്തിൽ വിദ്യാർഥികൾക്കും രക്ഷകർത്താആക്കൾക്കും ഇടയിലുള്ള ആശങ്കകൾ നിലനിൽക്കുന്നു. ഇതിന്‌ യോജിച്ച വിധത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സ്കൂൾ തലത്തിൽ നൽകേണ്ടത് അത്യാവശ്യമാണ്‌ നിർഭാഗ്യകരമെനു പറയട്ടെ അതിനുള്ള സാഹചര്യം ഒരഉക്കുന്നതിൽ നാം പരാജയപ്പെട്ടിരിക്കുന്നു. അതു മൂലമാണ്‌ എഞ്ചിനീയറിങ്ങ് അല്ലെങ്കിൽ എം.ബി.ബി.എസ് എന്ന രൻടു മാർഗങ്ങൾ മാത്രം ലക്ഷ്യം വെച്ച്‌ നമ്മുടെ വിദ്യാർഥികൾ പരിശ്രമിക്കുന്നതും അതിൽ പരാജയപ്പെട്ടാൽ അവർ നിരാശരാകുന്നതും. ഈ രൻടു മേഘലകളിലുമല്ലാതെയുള്ള തൊഴിലവസരങ്ങളെക്കുറിച്ച് അവർക്കറിയില്ല എന്നത് വാസ്തവമാണ്‌. അതിന്‌ വേണ്ട മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കാൻ ഇത്തരത്തിലുള്ള പംക്തികൾ സഹായകരമാകും

Revi M A May 1, 2010 at 10:31 AM  

അവസരത്തിനൊത്ത് ഉയരുന്ന മാത് സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍.

Jomon May 1, 2010 at 10:44 AM  

സ്‌കൂളുകളില്‍ ഗൈഡന്‍സ്‌ ആന്‍റ് കൌണ്‍സലീംഗ് സെന്ടരുകള്‍ വേണതല്ലെ?

Hari | (Maths) May 1, 2010 at 12:32 PM  

സ്പോര്‍ട്ട്സ്/അത്‍ലറ്റിക്സ് സ്നേഹികള്‍ക്ക് മാത്രം

കേരള ഗവണ്‍മെന്റിന്റെ കൊളീജിയേറ്റ് എഡ്യൂക്കേഷനു കീഴില്‍ കോഴിക്കോട് ഗവ.കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.പി.എഡ് അഥവാ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആണ് കോഴ്സ്, രണ്ട് വര്‍ഷമാണ് കാലാവധി. 60സീറ്റുകളുണ്ട്.

പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.

Govt. College of Physical Education
East hill, West Hill PO,
Kozhikode 673005
Ph : 0495-2382710

848u j4C08 May 1, 2010 at 7:55 PM  

പോസ്റ്റ്‌ നന്നായിട്ടുണ്ട് , കലക്കിയിട്ടുണ്ട് എന്ന് പറയുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം .
ഹരി സാര്‍ പറഞ്ഞത് പോലെ പത്താം ക്ലാസ് കഴിയുന്ന കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്സുകളെപ്പറ്റി വിട്ടു പോയ കാര്യങ്ങള്‍ ഓരോരുത്തരും കൂട്ടിച്ചേര്‍ക്കണം .
അപ്പോഴാണ്‌ ഈ പോസ്റ്റ്‌ പ്രയോജനപ്രദം ആകുന്നത്‌.

ബഹുഭൂരിപക്ഷം വരുന്ന കുട്ടികള്‍ക്കും പേരന്റ്സിനും +2 കഴിഞ്ഞാല്‍ ആകെ 2 പ്രഫഷണല്‍ കോഴ്സുകളെ കുറിച്ചേ അറിവുള്ളൂ. എഞ്ചിനീയറിംഗ്&മെഡിക്കല്‍ .
.

എന്ട്രന്‍സ് പരീക്ഷയില്‍ 20 മാര്‍ക്ക് കിട്ടിയവര്‍ പോലും payment സീറ്റില്‍ ലക്ഷങ്ങള്‍ കൊടുത്തു അഡ്മിഷന്‍ വാങ്ങുന്നു. കുട്ടിയുടെ അഭിരുചിയല്ല ഇവിടെ പരിഗണിക്കുന്നത്. രക്ഷിതാക്കളുടെ ദുരഭിമാനമാണ്. അതില്‍ കുറെ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും എഞ്ചിനീയറിംഗ് -നു ക്യാമ്പസ്‌ placement കിട്ടിയെന്നിരിക്കും. ബാക്കിയുള്ളവരുടെ കാര്യം കട്ടപ്പൊക.
ആസന്ന ഭാവിയില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമാകുന്ന മേഖലയും ഒരുപക്ഷെ ഇതായിരിക്കാം.

ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം ആവണം ഈ പോസ്റ്റ്‌.
നല്ല കോഴ്സ് -കളെ കുറിച്ചു അറിവുള്ളവര്‍ അത് പങ്കു വയ്ക്കണം.
അപ്പോഴേ ഈ പോസ്റ്റ്‌ അതിന്റെ ഫലംകാണുകയുള്ളൂ.






.