അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍
>> Tuesday, April 20, 2010
ഏപ്രില്‍, മെയ് മാസം..കുട്ടികള്‍ ആഹ്ലാദത്തിമിര്പ്പിലാണ്. പുസ്തകങ്ങള്‍ക്കും പഠനമേശകള്ക്കും മുന്നില്‍ തളച്ചിടാന്‍ ആരും തങ്ങളെ നിര്‍ബന്ധിക്കില്ലെന്ന സന്തോഷത്തിലാണവര്‍. മറ്റൊന്നും പഠിക്കാന്‍ അവര്‍ തയ്യാറല്ല. എന്നാല്‍ ഐടി പഠിക്കാനാണെങ്കിലോ. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെ മറ്റു വിഷയങ്ങളേക്കാള്‍ താല്പര്യത്തോടെയാണ് കുട്ടികള്‍ കാണുന്നതെന്നതിനാല്‍ത്തന്നെ ഐടി പഠിക്കാന്‍ അവരെപ്പോഴേ റെഡി! വീട്ടുകാര്‍ക്കും സന്തോഷം. കുട്ടിക്കും സന്തോഷം. അങ്ങനെ വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പലതരം കമ്പ്യൂട്ടര്‍ പഠനപദ്ധതികളില്‍ ചേരാന്‍ തയ്യാറാകുന്നു. ഈ അവസരം മുതലെടുത്തു കൊണ്ടു തന്നെ, മോഹിപ്പിക്കുന്ന പരസ്യവും അവകാശവാദവുമായി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും മത്സരിക്കുന്നു. എത് പഠനപദ്ധതിയാകും ഒരോരുത്തര്‍ക്കും ഇണങ്ങുക , എത്രയാകും ഫീസ്, എത്ര കാലദൈര്‍ഘ്യം വേണം എന്നിങ്ങനെ സംശയങ്ങള്‍ നിരവധിയാണ്. ഇതിനെല്ലാം ഒരു മറുപടിയാണ് ശ്രീ. വി. കെ ആദര്‍ശിന്‍റെ ഈ ലേഖനം. ഈ വെക്കഷന്‍ കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണമെന്ന് വിശദമായ ഈ ലേഖനത്തിലൂടെ അദ്ദേഹം വിശദീകരിക്കുന്നു. നിങ്ങളുടെ കുട്ടിയോ കുടുംബത്തിലെ കുട്ടിയോ അതുമല്ലെങ്കില്‍ അടുത്തു പരിചയമുള്ള ഏതെങ്കിലും കുട്ടികളോ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ കോഴ്സുകളെപ്പറ്റി നിങ്ങളോട് ചോദിച്ചിട്ടുണ്ടാകാം. ഇല്ലെങ്കിലൊരു പക്ഷേ നാളെയെങ്കിലും ചോദിച്ചേക്കാം. എങ്കില്‍ ഒരു സംശയവും വേണ്ട, നിങ്ങള്‍ ഈ ലേഖനം വായിച്ചിരിക്കേണ്ടതാണ്.
അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തെ മൂന്നായി കാണാം. ഒന്ന് കമ്പ്യൂട്ടര്‍ എന്ന ഉപകരണത്തെ കൂടുതല്‍ അടുത്തറിയാനും ഭാവിയില്‍ അതുപയോഗിക്കുമ്പോള്‍ അയത്നലളിതമായി സമീപിക്കാനും വേണ്ടി പഠനം ഉപയോഗപ്പെടുത്തുക. രണ്ട് അടുത്തതായി ചേരാന്‍ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തില്‍ ഇപ്പോഴെ തയാറെടുക്കാം ഉദാഹരണത്തിന് എഞ്ചിനീയറിംഗ്/ബിഎസ്.സി എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയില്‍ പരിചയം സിദ്ധിക്കുന്നത് സമീപഭാവിയില്‍ തന്നെ ഗുണം ചെയ്യും. മൂന്നാമത്തെ കൂട്ടരാകട്ടെ ഒരു തൊഴില്‍ കൂടി സ്വപ്‌നം കണ്ടാണ് അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തിന് തയാറെടുക്കുന്നത്. ഉദാഹരണത്തിന് കൊമേഴ്സ് ബിരുദധാരികള്‍ ടാലി പോലെയുള്ള അക്കൌണ്ടിംഗ് പാക്കേജുകള്‍ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തില്‍ ജോലി നേടാന്‍ പ്രാപ്തമാക്കും.
ഇതുവരെ കമ്പ്യൂട്ടര്‍ പരിചയിച്ചിട്ടില്ലാത്തവരാണങ്കില്‍ എതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (ഗ്നു ലിനക്സോ അല്ലെങ്കില്‍ വിന്‍ഡോസോ) ഒപ്പം ഒരു ഓഫീസ് പാക്കേജും പഠിക്കുക. ഇതിന് എകദേശം 40 മണിക്കൂറില്‍ താഴെവരുന്ന രണ്ടുമാസമോ ഒരു മാസമോ ദൈര്‍ഘ്യമുള്ള പഠനം മതിയാകും. പിന്നീടുള്ള ഉപയോഗമാണ് പഠിതാവിനെ പൂര്‍ണമായും സജ്ജമാക്കുന്നത്. അത് സാവധാനം സംഭവിച്ചുകൊള്ളും. ഇതിന് വലിയ പണച്ചിലവും ആകില്ല. ഓഫീസ് പാക്കേജ് എന്നതുകൊണ്ട് കത്തെഴുതാനും നോട്ടെഴുതാനും സഹായിക്കുന്ന വേഡ് പ്രോസസര്‍ ,ഒരു വിഷയം കമ്പ്യൂട്ടര്‍ സഹായത്തോടെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സഹായിക്കുന്ന പ്രസന്റേഷന്‍ സോഫ്ട്‌വെയര്‍ ,കണക്കുകൂട്ടലുകള്‍ കാര്യക്ഷമവും എളുപ്പവും ആക്കുന്ന സ്പ്രെഡ് ഷീറ്റ് പരിചയപ്പെടല്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്. വിപണിയില്‍ ഓപ്പണ്‍ ഓഫീസ് എന്ന സ്വതന്ത്ര സോഫ്ട്‌വെയറും മൈക്രോസോഫ്ടിന്റെ ഓഫീസും ഉണ്ട് ഇതില്‍ ഒന്ന് പഠിക്കുക.
നിര്‍ദ്ദേശിക്കാനാകുന്ന മറ്റൊരു പഠനപദ്ധതി ഗ്നു/ലിനക്സിനെ അടുത്തറിയലാണ് .ഇന്ന് ലോകമാകമാനം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനങ്ങള്‍ക്ക് വലിയ ആവശ്യക്കാരാണുള്ളത്, ഒട്ടേറെ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാണ് ഇതില്‍ എതെങ്കിലും ഒന്ന് പഠിക്കാം. പണച്ചെലവ് കുറയുമെന്നതും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുമെന്നതും ഗ്നു/ലിനക്സിനെ ആകര്‍ഷകമാക്കുന്നു.
നിലവില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ഇന്റര്‍നെറ്റ് പഠിക്കാന്‍ ചേരാം. കേവലം പത്തുമണിക്കൂര്‍ പരിചയപ്പെടല്‍ തന്നെ ധാരാളം. മിക്ക കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും സൈബര്‍ കഫെകളും എല്ലാ സമയത്തും ഇത് പഠിപ്പിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഒരു ബ്രൌസര്‍ ഉപയോഗിക്കാനും ഇ-മെയില്‍ വിലാസം എടുത്ത് കത്തിടപാടുകള്‍ ആരംഭിക്കാനും ഒപ്പം സര്‍ച്ചിംഗ് പരിചയപ്പെടാനും ഈ സമയം ധാരാളം പിന്നീട് ദൈനംദിന ജീവിതത്തിലെ പലരംഗത്തും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടിവരുമ്പോള്‍ മടികൂടാതെ സമീപിക്കാനും അപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുക വഴി വിവരമഹാശൃംഖലയെ അടുത്തറിയാനും സാധിക്കും.
പ്രോഗ്രാമിംഗ് ഭാഷ പഠിക്കാന്‍ ചേരുന്നതിന് മുന്‍പ് അത് നമുക്ക് വേണോ എന്ന് ചിന്തിച്ച ശേഷം മാത്രം ചേരുക. ശാസ്ത്ര സാങ്കേതിക രംഗത്തും വെബ്ഡിസൈനിംഗ് രംഗത്തും ജോലിയെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷ പഠിക്കുക തന്നെ വേണം എന്നതും ഓര്‍ക്കുക. എന്നാല്‍ പേജ് ഡിസൈനിലും രൂപകല്പനയിലും ത്രിമാന ചിത്രീകരണത്തിലും കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ മധ്യവേനലവധി ക്ലാസിന്റെ ഭാഗമായി ഇപ്പോഴെ ‘സി’ പ്രോഗ്രാമിംഗ് പഠിക്കുന്നത് നല്ലതാണോ എന്നാലോചിക്കുക. എന്നാല്‍ ഗ്രാഫിക്സ് മേഖലയില്‍ എതാനും വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്‌ക്രിപ്ടിംഗുമായി പരിചയപ്പെടേണ്ടിവരും ആ സമയത്ത് സ്വാഭാവികമായി പ്രോഗ്രാമിംഗ് പഠിക്കാമല്ലോ. അതായത് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കാനും വീഡിയോ അനുബന്ധ ജോലികള്‍ , ദ്വിമാന-ത്രിമാന (2 ഡി-3 ഡി) ആനിമേഷന്‍ എന്നീ ജോലികളില്‍ താത്പര്യമുള്ളവര്‍ അതിനാവശ്യമുള്ള പാക്കേജുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുമായും അധ്യാപകരുമായും ചോദിച്ച് മനസിലാക്കിയ ശേഷം ഉചിതമായ കോഴ്സില്‍ നല്ല ഒരു കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുക. ഇത്തരം കരിയറില്‍ ചേരുന്നയാളിന്റെ സര്‍ഗശേഷി തന്നെയാണ് വിജയത്തിന്റെ താക്കോല്‍ എന്നത് അറിയാമല്ലോ.
ഡിടിപി കോഴ്സുകളും അവധിക്കാല പഠനത്തിന്റെ ഭാഗമായും അല്ലാതെയും എറെ ആവശ്യക്കാരുള്ളതാണ്. പെട്ടെന്ന് ഒരു ജോലി പ്രാദേശികമായി തന്നെ ലഭിക്കാനും ഡിടിപി പഠനം ഉപകരിക്കും. ഒന്നിലധികം വേഡ് പ്രോസസര്‍ (പേജ് മേക്കര്‍ ഉള്‍പ്പടെ), അത്യാവശ്യം ചിത്രപ്പണികള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്ന (ജിമ്പ്,കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ്) പാക്കേജുകള്‍ ഡിടിപി പഠനത്തിന്റെ ഭാഗമാണ്. മലയാളം ടൈപ്പിംഗിലോ മറ്റോരു പ്രാദേശിക ഭാഷാ ടൈപ്പിംഗോ വശമാക്കുന്നത് തൊഴില്‍ കമ്പോളത്തില്‍ ഡിടിപി ഓപ്പറേറ്ററുടെ മൂല്യം വര്‍ധിപ്പിക്കും.
നിലവില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നന്നായി ഉപയോഗിക്കാന്‍ അറിയുന്ന ചിലര്‍ക്കെങ്കിലും വെബ് സൈറ്റ് രൂപകല്‍പനയില്‍ താത്പര്യമുണ്ടാകും. ഇന്ന് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിനെ (CMS) വരവോടെ ആകര്‍ഷകമായ ഒരു വെബ്സൈറ്റ് നിര്‍മിക്കുന്നത് അത്രയേറേ സങ്കീര്‍ണമായ ഒരു ഏര്‍പ്പാട് ഒന്നുമല്ല, ആകര്‍ഷകമായി വിവരങ്ങള്‍ വിന്യസിക്കാനും മേമ്പൊടിയായി അല്പം സൌന്ദര്യബോധവും കൂടിയുണ്ടെകില്‍ നല്ല വെബ്പേജുകള്‍ നിര്‍മ്മിച്ചെടുക്കാം. ജൂമ്‌ല, വേഡ് പ്രസ്, ഡ്രുപാല്‍ എന്നിവ ഇക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന CMSകളാണ് .ഫ്ലാഷ് തുടങ്ങിയ പാക്കേജുകള്‍ പഠിക്കുന്നത് വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല ആകര്‍ഷകമായ പ്രസന്റേഷന്‍ ,പഠന വിഭവ സിഡി കള്‍ എന്നിവ രൂപപ്പെടുത്താനും പഠിതാവിനെ സഹായിക്കും.
ഐടിഐ /പോളിടെക്നിക്ക് പോലുള്ള സാങ്കേതിക പഠനത്തില്‍ എര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അത് പാസായി നില്‍ക്കുന്നവര്‍ക്കും. കാഡ്,പോജക്‍ട് മാനേജ്മെന്റ് എന്നിവ പഠിക്കുന്നത് ഉചിതമാണ് എന്നാല്‍ ഇത് ഒരു അവധിക്കാല പഠനമായി കാണേണ്ട മറിച്ച് അവധിക്കാലത്ത് ആരംഭിക്കുന്ന പഠനമായി കണ്ടാല്‍ മതി. കാഡ് (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ) രംഗത്ത് പഠനം മാത്രമല്ല അതിന് ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ണായകമാണ് അതിനാല്‍ അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചേരുക.
എവിടെ പഠിക്കണം എന്നതും അവധിക്കാലത്ത് പ്രസക്തമായ ചോദ്യമാണ്. ഇക്കാലത്ത് പലവിധ പരസ്യങ്ങളുമായി സ്വകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്. അവരുടെ അവകാശവാദങ്ങളില്‍ വീഴാതെ അവിടെ പഠിച്ചവരുമായി ആശയവിനിമയം നടത്തിയും ഒരു പ്രാവശ്യം ആ സ്ഥാപനത്തില്‍ നേരിട്ട് പോയി അന്വേഷണം നടത്തി നമുക്കാവശ്യമുള്ള പഠനം നമ്മള്‍ ഉദ്ദേശിക്കുന്നരീതിയില്‍ അവിടെ നടത്താന്‍ സാധിക്കുമോ എന്നും ഉറപ്പാക്കിയ ശേഷം ചേരുക. വലിയ ഫീസും കൊടുക്കുകയും ബഹുവര്‍ണ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും അല്ല ഒരു വേനലവധി ക്ലാസില്‍ നിന്നും നമ്മള്‍ നേടേണ്ടത് കമ്പ്യൂട്ടറിനെയും അതിലുപയോഗിക്കുന്ന സോഫ്‌ട്‌വെയറിനെയും പരിചയപ്പെടുകയും കൂടുതല്‍ മനസിലാക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം. പോളിടെക്‍നിക്,എഞ്ചിനീയറിംഗ് കോളെജുകള്‍ ,സര്‍വകലാശാലകള്‍ എന്നിവയുടെ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഒപ്പം ഗ്രാമീണ ഗ്രന്ഥശാലകള്‍ എന്നിവയും അവധിക്കാല കമ്പ്യൂട്ടര്‍ പഠനപദ്ധതിയുമായി സജീവമാണ് ഇതും പ്രയോജനപ്പെടുത്താം.
.................................................................................................
ഇന്ന് ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ പ്രത്യേകിച്ചൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് ശ്രീ.വി.കെ.ആദര്‍ശ് . പാലക്കാട്ടു നടന്ന ഹരിശ്രീ വെബ്പോര്‍ട്ടലിന്‍റെ ഏകദിന ശില്പശാലയ്ക്കിടയിലാണ് ഞങ്ങളുടെ ബ്ലോഗ് ടീം അംഗങ്ങള്‍ ഇദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്.മാത്സ് ബ്ലോഗ് സ്ഥിരമായി ശ്രദ്ധിക്കാറുണ്ടെന്നഭിപ്രായപ്പെട്ട അദ്ദേഹം, ബ്ലോഗിന്റെ ഉന്നതിക്കാവശ്യമായ ഒട്ടേറെ നിര്‍ദ്ദേശങ്ങളും തന്നു. ഈ ചെറുപ്രായത്തിലേ കേരളാ ഊര്‍ജസംരക്ഷണ അവാര്‍ഡ് (2007) ഉം ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡും (2009) ലഭിച്ചിട്ടുണ്ട്. ഇതിനോടകം അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൊല്ലം യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ലക്‍ചറര്‍ ആയിരുന്നു. ഇപ്പോള്‍ യൂണിയന്‍ ബാങ്കിന്റെ കൊച്ചി മേഖലാ ഓഫീസില്‍ മാനേജറാണ്(ടെക്‍നിക്കല്‍)അദ്ദേഹം.
29 comments:
പഠിക്കുന്നതുപോലെ പ്രധാനമാണ് പ്രയോഗവും. അതുകൊണ്ടൊരു കുഞ്ഞുകമ്പ്യൂട്ടർ സ്വന്തമാക്കാൻ കഴിയുമോ എന്നാലോചിക്കണം.പ്രയോഗിച്ചില്ലെങ്കിൽ പഠിച്ചതൊക്കെ ഉടൻ മറന്നുപോകും.
നല്ല്ല കുറിപ്പ്.
വളരെ നല്ല ഒരു പോലസ്റ്റ് . കമ്പ്യൂട്ടര്‍ പഠിക്കാന്‍ കുട്ടികള്‍ ഓടിനടക്കുന്ന സമടമാണിത്. നല്ലോരു ദിശാബോധം നല്‍കാന്‍ ഈ കുറില്ല് ഉപകരിക്കും. ആദര്‍ശ് സാറിന് നന്ദി
"നിര്‍ദ്ദേശിക്കാനാകുന്ന മറ്റൊരു പഠനപദ്ധതി ഗ്നു/ലിനക്സിനെ അടുത്തറിയലാണ് .ഇന്ന് ലോകമാകമാനം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനങ്ങള്‍ക്ക് വലിയ ആവശ്യക്കാരാണുള്ളത്, ഒട്ടേറെ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാണ് ഇതില്‍ എതെങ്കിലും ഒന്ന് പഠിക്കാം. പണച്ചെലവ് കുറയുമെന്നതും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുമെന്നതും ഗ്നു/ലിനക്സിനെ ആകര്‍ഷകമാക്കുന്നു."
എന്റെ മാഷേ,
ഒട്ടും യൂസര്‍ ഫ്രണ്ട്ലി അല്ലാത്തതും,പല ഹാര്‍ഡ്വെയര്‍ ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മടികാണിക്കുന്നുവെന്ന പരാതിനിലനില്‍ക്കുന്നതുമായ ഈ ലിനക്സ് പഠിക്കാന്‍ തുടങ്ങുന്നതോടെ കുട്ടികള്‍ക്ക് കംപ്യൂട്ടറിനോട് ഉള്ള താല്പര്യവും നഷ്ടപ്പെടില്ലേ..?ലോകത്ത്, 99% ആളുകളും ഉപയോഗിക്കുന്ന വിന്റോസ് പോരേ?
പ്രിയ ഹോംസ്,
താങ്കളുടെ 'ജ്ഞാനം' വിളിച്ചോതുന്ന ഈ കമന്റ് ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിപോലും കാണാതിരിക്കട്ടെ!
നമുക്ക് അറിയാത്ത ഒരു സംഗതിയെപ്പറ്റി ഇത്തരത്തില്‍ കമന്റുചെയ്യാന്‍ അപാരമായ തൊലിക്കട്ടി തന്നെ വേണം.
കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഇപ്പോള്‍ ഐടി പഠിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും കൊച്ചു കുട്ടിയെ വിളിച്ചു ചോദിക്ക്, അവള്‍ പറഞ്ഞുതരും, ഗ്നൂ-ലിനക്സ് 'യൂസര്‍ ഫ്രണ്ട്ലി' ആണോ അല്ലേയെന്ന്! പിന്നെ, ഹാര്‍ഡ്വെയര്‍ കോമ്പാറ്റിബിലിറ്റിയുടെ കാര്യം...താങ്കള്‍ കരുതുന്നതുപോലുള്ള പ്രശ്നങ്ങളൊന്നും നിലവിലില്ല. ചില ഹാര്‍ഡ്വെയര്‍ നിര്‍മ്മാതാക്കളുടെ പിടിവാശിക്കോ, വിന്റോസ് പ്രേമത്തിനോ (ഉദാ:ഇന്റേണല്‍ വിന്‍മോഡങ്ങള്‍) പാവം ലിനക്സ് എന്തു പിഴച്ചു? കൂടുതല്‍ അറിവുള്ളവര്‍ താങ്കള്‍ക്ക് കൂടുതല്‍ നല്ല മറുപടികള്‍ തരും. (പ്രതികരണം രൂക്ഷമായെങ്കില്‍ ക്ഷമിക്ക്. സ്വതന്ത്ര സോഫ്റ്റ്വെയര് എന്താണെന്ന് പഠിക്ക്!)
ഹോംസേ, ഒരു Operating System, User friendly ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതാരാണ്? User അല്ലേ? യൂസര്‍ ആദ്യം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ ഒരു friend ആയി കാണണം. അപ്പോള്‍ മാത്രമേ അവിടെയൊരു ഫ്രണ്ട് ഷിപ്പ് form ചെയ്യുകയുള്ളു. ഹോംസിന് ലിനക്സ് വഴങ്ങുന്നില്ലെങ്കില്‍ അത് user friendly അല്ലെന്ന വാദം പുതിയതൊന്നുംപഠിക്കാന്‍ തയ്യാറല്ലെന്നതിന് best example അല്ലേ?
ഇവിടത്തെ കുട്ടികള്‍ക്ക് വിന്‍ഡോസിനേക്കാളും user friendly ലിനക്സ് ആണെന്നാണ് തോന്നുന്നത്.
ആദര്‍സ്, വളരെ നല്ല പോസ്റ്റ്.രാഷിതക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആശ്വാസം തരും .കോഴ്സ് തിരഞ്ഞെടുക്കേണ്ടത് അവരാണല്ലോ?
രാമനുണ്ണി സര്‍ പറഞ്ഞത് പോലെ കംപുട്ടെര്‍ വീട്ടിലില്ലെങ്കില്‍ പഠിച്ചത് മറക്കാന്‍ സാധ്യത .നിത്യേന കഫെ യില്‍ കാസ് കൊടുക്കാന്‍ എത്ര വേണ്ടിവരും ?
@ഹോംസ് , " മാറ്റം ആണേ ജീവിതം ,മാറ്റം മാത്രമാണേ ജീവിതം ".... നമുക്കും ഒന്ന് മാറി യാലെ ന്താനെ ?
ആദര്‍ശ് സാറിന്റെ ഈ ലേഖനം വെക്കേഷന്‍ കാലത്ത് കുട്ടികള്‍ക്കുള്ള ഏറ്റവും മികച്ച ഒരു വഴികാട്ടിയാകുമെന്ന് തീര്‍ച്ച. ഈ ചെറിയ സമയത്തിനുള്ളില്‍ എന്തെല്ലാം ചെയ്യാമെന്ന് ഭംഗിയായി പറഞ്ഞു വെച്ചിരിക്കുന്നു. ആദര്‍ശ് മാഷേ, അങ്ങയില്‍ നിന്നും ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ഹോംസ്,
ഇന്ഡ്യയില്‍ വിന്‍ഡോസ് അധിഷ്ഠിത പരീക്ഷണങ്ങളേക്കാള്‍ ഏറ്റവും അധികം അന്വേഷണങ്ങള്‍ നടക്കുന്നത് ലിനക്സില്‍ത്തന്നെയാണ്. സോഴ്സ് കോഡ് കാണുന്നതിനും സ്വന്തം രീതിയിലേക്ക് കസ്റ്റമൈസ് ചെയ്തെടുക്കാനുമുള്ള സ്വാതന്ത്ര്യം കൂടുതല്‍ പേരെ ലിനക്സിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ഇനി പറയൂ, ഏതാണ് യൂസര്‍ ഫ്രണ്ട്‌ലി?
വളരെ നല്ല ലേഖനം .ആദര്‍ശ് സാറിന് അഭിനന്ദനങ്ങള്‍ .
അതായത് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കാനും വീഡിയോ അനുബന്ധ ജോലികള്‍ , ദ്വിമാന-ത്രിമാന (2 ഡി-3 ഡി) ആനിമേഷന്‍ എന്നീ ജോലികളില്‍ താത്പര്യമുള്ളവര്‍ അതിനാവശ്യമുള്ള പാക്കേജുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുമായും അധ്യാപകരുമായും ചോദിച്ച് മനസിലാക്കിയ ശേഷം ഉചിതമായ കോഴ്സില്‍ നല്ല ഒരു കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുക.
ഒരു ഹൈസ്കൂള്‍ കുട്ടിക്ക് ചേരാന്‍ പറ്റിയ ഏതെങ്കിലും പാക്കേജിനെ പറ്റി ആര്‍ക്കെങ്കിലും വിശദീകരിക്കാമോ ?
വിജയന്‍ മാഷ് എത്തി. ഇനി ജനാര്‍ദ്ദനന്‍ മാഷും കൂടി എത്തിയാല്‍ കോറം തികയും .
ലേഖനം നന്നായി.....
കുറച്ചുകൂടി നേരത്തേ ആകാമായിരുന്നു.....
കമ്പ്യൂട്ടര് പഠനത്തിന് താല്പര്യത്തോടെ കാത്തിരിക്കുന്ന കുട്ടികള് . മോഹിപ്പിക്കുന്ന പരസ്യവും അവകാശവാദങ്ങളും കണ്ട് ഏതുകോഴ്സില് ചേറ്ക്കണമെന്ന അറിയാതെ വിഷമിക്കുന്ന രക്ഷിതാക്കള്
ആദര്ശ് സാറിന്റെ ഈ ലേഖനം അവര്ക്ക് ഒരു വഴികാട്ടിയാകും . തീര്ച്ച.
കമ്പ്യൂട്ടര് പഠനത്തിന്റെ എല്ലാ മേഖലകളേയും കുറിച്ച് ചര്ച്ച ചെയ്യുന്ന ഒന്നാംതരം പോസ്റ്റ്. യഥാര്ത്ഥ കരിയര് ഗൈഡന്സ് ഇതു തന്നെ.
@ ഹോംസ്
യൂസര്‍ ഫ്രണ്ട്ലി (ഉപയോഗിക്കുന്ന ആള്‍ അത്രയ്ക്ക് ഫ്രണ്ട്ലി) അല്ല എന്നാകും ഉദ്ദേശിച്ചത് അല്ലേ.
@അസീസ്
ജിമ്പ് കൂടുതല്‍ ആഴത്തിലും പരപ്പിലും പഠിക്കാന്‍ ശ്രമിക്കാമല്ലോ. ഒപ്പം ബ്ലന്‍ഡര്‍ ഉം പരിചയപ്പെടുക. ആദ്യം കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ പഠിച്ച് പിന്നീട് അത് ചലിപ്പിക്കാനും (ആനിമേറ്റ്) പഠിക്കട്ടെ. അതാകുമ്പോള്‍ കുട്ടികള്‍ക്ക് താത്പര്യം കാണും, പതിയെ അവരുടെ അഭിരുചിക്കനുസരിച്ച് പ്രോഫഷണല്‍ തികവോടെ ആനിമേറ്ററെ ഉണ്ടാക്കിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ചേര്‍ക്കാം
@ എല്ലാരോടും
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ആദര്‍ശ് സാറിന്,
1) ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയതിന് പ്രത്യേക അഭിനന്ദനങ്ങള്‍.
2) ഈ ലേഖനത്തിന്റെ ലിങ്ക്‍ എന്റെ നാലഞ്ച് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. വായിച്ച ശേഷം അവരുടെ പേരിലുള്ള നന്ദി കൂടി ബ്ലോഗ് ടീമിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഈ സന്ദര്‍ഭം അതിനായി വിനിയോഗിക്കുന്നു. ആദര്‍ശ് മാഷിനും മാത്സ് ബ്ലോഗിനും നന്ദി
വാതിലുകളും ഗെറ്റുകളും ഇല്ലാതാകുന്ന പുതിയ ലോകത്ത് വെറും ജനാലയ്യ് എന്തു പ്രസക്തി
കമ്പ്യൂട്ടര്‍ കോഴ്സുകളെക്കുറിച്ച് കുട്ടികള്‍ ചോദിച്ചാല്‍ ഒരു വിവരവും പകര്‍ന്നുകൊടുക്കാന്‍ ഇല്ലാതെ, ശൂന്യമായിരുന്ന എന്റെ മനസ്സില്‍ ബ്ളോഗ് ഒരു വലിയ അറിവാണ് പകര്‍ന്നു തന്നിരിക്കുന്നത്. വളരെ നന്ദിയുണ്ട്......
ആദർശ് ആരിന്റെ ലെഖനം നന്നായി. വലരെ ഉപകാരപ്രദം. എന്റൻസ് പരീക്ഷ നടക്കുകയനല്ലൊ. ഓപ്ശൻ കൊടുക്കുന്നതിനെക്കുരിചും മറ്റും വിശദമായ ഒരു ലീഖനം പ്രതീക്ഷിക്കുന്നു. ഏതോ ഒരു സൈറ്റ് ഉണ്ടല്ലോ?
Thank you Adarsh
Thanks a lot
@ Abdul sir
http://www.cee-kerala.org/
നിസ്സാര്‍ സാറിനെ എനിക്കിഷ്ടമാകുന്നത് അദ്ദേഹത്തിന്റെ സത്യസന്ധമായ സ്വതന്ത്രസോഫ്റ്റ് വെയര്‍ സ്നേഹം കൊണ്ടാണ്.ഈശ്വരന്‍ അദ്ദേഹത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത O S ലിനക്സാണ്. ഉറപ്പ്.കന്വോളവല്‍ക്കുണത്തിന്റെ കാലത്ത് കിട്ടികളെങ്കിലും സ്വതന്ത്രമായി ചിന്തിക്കട്ടെ . ഈ പോസ്റ്റിനും , ആദര്‍ശ് സാറിനും അഭിനന്ദനങ്ങള്‍
നിസ്സാര്‍ സാറിനെ എനിക്കിഷ്ടമാകുന്നത് അദ്ദേഹത്തിന്റെ സത്യസന്ധമായ സ്വതന്ത്രസോഫ്റ്റ് വെയര്‍ സ്നേഹം കൊണ്ടാണ്.ഈശ്വരന്‍ അദ്ദേഹത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത O S ലിനക്സാണ്. ഉറപ്പ്.കന്വോളവല്‍ക്കുണത്തിന്റെ കാലത്ത് കിട്ടികളെങ്കിലും സ്വതന്ത്രമായി ചിന്തിക്കട്ടെ . ഈ പോസ്റ്റിനും , ആദര്‍ശ് സാറിനും അഭിനന്ദനങ്ങള്‍
കമന്‍റ് ചെയ്യാന്‍ വൈകിയതില്‍ ക്ഷമിക്കുക.നിധിന്‍ ജോസ് സാറിന്‍റെ അഭിപ്രായം തന്നെയാണെനിക്കും.കുറച്ചുകൂടി നേരത്തേ ആകാമായിരുന്നു.ആദര്‍ശ് സാറിന് നന്ദി
ജോണ്‍ സാറിന്‍റെ കമന്‍റില്‍ ചില അക്ഷരത്തെറ്റുകള്‍ കടന്നു കുടിയിട്ടുണ്ടല്ലോ?
Can anybody give the link to previous question papers of SET Exam (sub : English).
@ ജോംസ് സര്‍
സര്‍
http://www.pdfqueen.com/pdf/ke/kerala-set-exam-previous-question-papers-english/
pdfqueen ഈ സൈറ്റില്‍ നിന്നും ഒരു വിധം എല്ലാ question papers കിട്ടാറുണ്ട് .സര്‍ ഒന്ന് ശ്രമിച്ചു നോക്കണം
@Ammu
not this site (cee-kerala). may be 2 years back there was a news about lonching a site by 2 plus 2 students, I guess, informing all about option for engeneering and medical.. can anyone figure it out?
@ ഗായത്രി & അമ്മു
Thanks... but the question paper for English is not there... (or I was not able to find it..)
Anyway... thanks for ur help
Post a Comment