ബ്ലോഗര്‍ ജിക്കൂസ് : ഉപരിപഠനത്തെപ്പറ്റി
>> Wednesday, May 5, 2010
ജിക്കൂസ് എന്ന പേരില്‍ ബ്ലോഗെഴുതുന്ന ജിക്കു വര്‍ഗീസ് ജേക്കബിനെ അറിയുമോ? സത്യാന്വേഷകന്‍ എന്നതാണ് ജിക്കുവിന്റെ ബ്ലോഗ്. കോട്ടയം പാമ്പാടി ക്രോസ്റോഡ്സ് ഇംഗ്ലീഷ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കക്ഷി. മാത്‍സ് ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ ലളിത ടീച്ചര്‍ എഴുതിയ 'എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍'എന്ന ലേഖനം വായിച്ചതിനു ശേഷം കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിച്ച കുറച്ചു കാര്യങ്ങള്‍ ജിക്കു ബ്ലോഗ് ടീമിന് മെയില്‍ ചെയ്തിരുന്നു. ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി തന്‍റെയും കൂട്ടുകാരുടെയുമെല്ലാം അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയെടുത്ത കാര്യങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. പ്ലസ് ടൂ, എന്‍ട്രന്‍സ് എന്നിവയ്ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ എന്തെങ്കിലും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടോ? എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയോ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവോ ആണോ നിങ്ങള്‍? എങ്കില്‍ നിങ്ങളിത് വായിച്ചിരിക്കണം.ചുറ്റുപാടുകളില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഉപരിപഠന ഉപദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ പക്വതയാര്‍ന്നതോ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതോ ആണോ? ക്ഷമയോടെ ജിക്കുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ. പ്രശ്നം അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും ജിക്കുവിന് ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിയേക്കാളുമപ്പുറം ഒരു പക്വതയാര്‍ന്ന ശബ്ദം കൈമുതലായി വരുന്നത് നമുക്ക് കാണാനാകും.
നൂറു ശതമാനം സാക്ഷരത എന്ന് ലോകം മുഴുവന്‍ ബാനര്‍ ഒട്ടിച്ചു നടക്കുന്ന ഒരു കൂട്ടം ആളുകളാണ് നാം മലയാളികള്‍ .വിദ്യാ സമ്പന്നര്‍ എന്ന് മറ്റുള്ളവരും അതിനെക്കാളുപരി നമ്മളും പുകഴ്ത്തുന്ന നാം തന്നെ ഇന്ന് വളര്‍ന്നു വരുന്ന തലമുറയുടെ മുന്നില്‍ പുസ്തകങ്ങളിലെ അറിവ് മാത്രം നല്‍കി കടമ കഴിക്കുന്നില്ലേ എന്ന് ഒരു വട്ടം ആലോചിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.ലോകം പ്രൊഫഷണല്‍ ആയി ചിന്തിക്കാന്‍ തുടങ്ങിയതിന്റെ പ്രഭാവം ഇനിയും നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ എത്തിയിട്ടില്ല എന്ന് സമ്മതിക്കാതെ വയ്യ .മറ്റു രാജ്യങ്ങളില്‍ തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ നാം ഇപ്പോഴും സ്പൂണ്‍ ഫീഡിംഗ് രീതി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല .അഥവാ ഉപേക്ഷിച്ചു എന്ന് നാം അവകാശപ്പെട്ടാല്‍ തന്നെ വിദ്യാഭ്യാസം അതിന്റെ വിശാല വീക്ഷണത്തിലേക്ക് എത്തുന്നുണ്ടോ?
കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന രണ്ടു വിഭാഗമാണ് പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും ,ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യത്തോടെ നടത്തുന്ന രണ്ടു പരീക്ഷകള്‍ .അതില്‍ പാസ്സാകുന്നവര്‍ ഉപരിപഠനത്തിനായി പോകുന്നു. പക്ഷെ ലക്ഷ്യബോധമില്ലാത്ത യാത്രയാണ് അവര്‍ ഇന്ന് ഈ രണ്ടു ക്ലാസുകള്‍ കഴിഞ്ഞു നടത്തുന്നത് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല ,പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ച് അവന്റെ ചിന്താധാര ഇന്ന് വളരെ അധികം ഇടുങ്ങിയതാണ്. എന്റെ അഭിപ്രായത്തില്‍ ഇത് തന്നെയാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ ബലഹീനതയും കാരണം ചെറിയ ക്ലാസുകള്‍ പഠിച്ചു വന്ന അവന്‍ അതിന്റെ ബാക്കിയെന്നോണം പത്താം ക്ലാസില്‍ എത്തുന്നു ,ലോകം എന്തെന്ന് അവന്‍ അറിയുന്നില്ല. അല്ലെങ്കില്‍ പത്താം ക്ലാസ് എന്ന കടമ്പയുടെ മുന്നില്‍ ജീവിതം എന്നത് അവന്‍ മറക്കുന്നു അതിനാല്‍ പത്താം ക്ലാസ് രക്ഷപെടാന്‍ ഒരു ശ്രമം എന്നല്ലാതെ വേറെ ഒരു നീക്കവും അവന്റെ ഭാഗത്ത് നിന്ന് ഈ സമയം ഉണ്ടാകുന്നില്ല ,പത്താം ക്ലാസിലെ പരീക്ഷക്ക് അവന്‍ നന്നായി പഠിച്ചു എഴുതുന്നു ,പത്തു എ പ്ലസ് അല്ലെങ്കില്‍ ഒമ്പത് എ പ്ലസ്സുമായി അവന്‍ നാട്ടിലും വീട്ടിലും തിളങ്ങുന്നു സ്വീകരണ യോഗങ്ങള്‍,സമ്മാനങ്ങള്‍ ഒക്കെയായി ഭൂമി മുഴുവന്‍ കീഴടക്കിയ ഒരു തോന്നല്‍ ,കിണറ്റില്‍ കിടക്കുന്ന തവളയുടെ അവസ്ഥ എന്ന് വേണമെങ്കില്‍ പറയുന്നതാവും ശരി ,ഒടുവില്‍ അവധിയുടെ അതിപ്രസരത്തിലും അനുമോദന യോഗങ്ങളുടെ കൂടുതല്‍ മൂലവും ഉപരി പഠനത്തിനുള്ള യാതൊന്നും അവന്‍ തീരുമാനിക്കുന്നില്ല .
എന്തായാലും കണ്ടു വരുന്നിടത്തോളം ഉപരി പഠനരംഗത്ത് ഭൂരിഭാഗം ആളുകള്‍ക്കും സയന്സിനോട് അടങ്ങാത്ത ഒരു 'അഭിനിവേശമുണ്ട്' എന്ന് മനസിലാക്കാം, ആരെങ്കിലും പറഞ്ഞു കേട്ടോ അല്ലെങ്കില്‍ യാത്രാ സൌകര്യമോ നോക്കി ഒരിടം തെരഞ്ഞെടുക്കുന്നു അതുമല്ലെങ്കില്‍ വേറെ ഒരു പഠന ശാഖയെ പറ്റിയോ അറിയാത്തതിനാല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ എം ബി ബി എസ് എന്ന രണ്ടു ശാഖകളെ ലോകത്തില്‍ ഉള്ളു എന്ന ചിന്താ തലത്തില്‍ സയന്‍സ് എടുക്കുന്നു ,അത് വരെ അവന്‍ പഠിച്ച ശാസ്ത്രത്തിന്റെ നിലവാരമാണ് അവന്റെ മനസിലുള്ളത് അത് കൊണ്ട് പലരും ഇതിനു തുനിയുന്നു ,വേറെ ഒരു വിഭാഗം വിചാരിക്കുന്നത് സയസിനു മാത്രമേ ഒരു 'സ്കോപ്പ്' ഉള്ളു അല്ലെങ്കില്‍ സമൂഹത്തില്‍ നാം താഴെ തട്ടില്‍ ചിത്രീകരിക്കപ്പെടും അങ്ങനെ പലര്‍ക്കും ഇതൊരു സ്ടാറ്റസിന്റെ പ്രശ്നം ആയി രൂപാന്തരപ്പെടുന്നു. 'പത്താം ക്ലാസില്‍ പത്തു എ പ്ലസ് ഒക്കെയില്ലേ, പിന്നെ ഇതാണോ പ്രയാസം?' എന്ന ഒരു അഹങ്കാരം പലരും ഇതിലേക്ക് നയിക്കുന്നു,മറ്റൊന്ന് ഇന്ന് നിലവിലുള്ള ഏകജാലകത്തിന്റെ അവസാന കളകളായി അവര്‍ ആഗ്രഹിക്കാത്ത വിഷയങ്ങളിലേക്ക് മാറ്റപെടുന്നു.
ചുരുക്കം ആളുകള്‍ കാശിന്റെ സ്വാധീനം മൂലം മാനേജ്‌മന്റ് സീറ്റില്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെ മകനെ അല്ലെങ്കില്‍ മകളെ കൊണ്ട് ഭീമമായ ഒരു ഭാരം എടുപ്പിക്കുന്നു അല്ലെങ്കില്‍ മാതാ പിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു പ്രത്യേക രംഗത്തേക്ക് വരുന്നു. എന്തായാലും ദീര്‍ഘ വീക്ഷണം എന്ന ഒരു കാര്യം ഇവരില്‍ ആര്‍ക്കും ഇല്ല എന്നത് വലിയ ഒരു പ്രശനമാണ് ,ഏറ്റവും ഒടുവില്‍ നൂറില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം വളരെ വിദഗ്ദ്ധമായി ഉപരി പഠനത്തിനുള്ള വിഷയം തെരഞ്ഞെടുക്കുന്നു.ബാക്കിയുള്ള ഭൂരിപക്ഷത്തിനും കരിയറിനെ കുറിച്ച് യാതൊരു സങ്കല്‍പ്പവും ഉണ്ടാകുന്നില്ല . വെറുതെ എന്തൊക്കെയോ പഠിക്കുന്നു ,ചുറ്റും എന്തൊക്കെയോ നടക്കുന്നു ഒന്നും കാണുന്നില്ല കേള്‍ക്കുന്നില്ല.എങ്ങോട്ടോ ലക്ഷ്യ ബോധമില്ലാത്ത യാത്ര 'എന്തോ ആണെന്ന മട്ടില്‍' അവന്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സില്‍ ചെല്ലുന്നു ,അപ്പോള്‍ അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്ന മട്ടിലാകും കാര്യങ്ങള്‍, ഇത് വരെ പഠിച്ചതൊന്നുമല്ല സയന്‍സ് എന്ന തിരിച്ചറിവാണ് പല സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാവുന്നത് ,ഒരു അര്‍ദ്ധവാര്‍ഷിക പരീക്ഷയോടെ പലരുടെയും ആത്മ വിശ്വാസവും പ്രതീക്ഷയും നശിക്കുന്നു. ഒപ്പം കൌമാരത്തിന്റെ ചോരത്തിളപ്പും കൂടി ചേരുമ്പോള്‍ ഇനി പഠിക്കുന്നതിലും ഭേദം ഉഴപ്പുന്നതാണ് എന്നൊരു തോന്നല്‍ അവനെ വേട്ടയാടും ,അല്ലെങ്കില്‍ അതിലേക്കു അവന്‍ വീഴ്ത്തപ്പെടും. ഒടുവില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ പത്തു എ പ്ലസ്സുകാര്‍ വരെ മാര്‍ക്കിനത്തില്‍ രണ്ടക്കം കാണാതെ ആയുധം വെച്ചു കീഴടങ്ങുന്നു .എസ് എസ് എല്‍ സിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ തുടര്‍ന്ന് പിന്നോക്കം പോകുന്ന ഭീകരമെന്ന് തോന്നിപ്പിക്കുന്ന അവസ്ഥ സംജാതമാകുന്നതിന്റെ കാരണം വ്യക്തമായി എന്ന് കരുതുന്നു .
പതിവ് പോലെ എന്ട്രന്‍സ് എന്ന കലാപരിപാടിയും സയന്‍സ് കുട്ടികളെ തേടിയെത്തുന്നു ,"അവള്‍ പോകുന്നുണ്ടല്ലോ പിന്നെ നിനക്കെന്താ?" എന്ന നിലപാടാണ് ഈ കാര്യത്തില്‍ മിക്ക മാതാപിതാക്കളും കാണിക്കുന്നത് . ധാരാളം കുട്ടികള്‍ക്ക് നല്ല ഭാവി ഉണ്ടാക്കി കൊടുക്കാന്‍ എന്ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ക്ക് കഴിയുമെങ്കിലും ഇതിന്റെ പിന്നാമ്പുറങ്ങളില്‍ കറുത്ത ഒരു നിഴല്‍ കൂടി ഉണ്ട് എന്നറിയുക . എഞ്ചിനീയറിംഗ് മാത്രമല്ല ജീവിതം ,ജീവിതം നമ്മുടെതാണ്,അതിനാല്‍ ഇത്തരം കാര്യങ്ങളിലുള്ള തീരുമാനം പൂര്‍ണമായും നമ്മുടേതായിരിക്കണം. അല്ലാതെ നാട്ടുകാരുടെ പാവയല്ല ഞാന്‍ എന്ന വിശ്വാസം ഉണ്ടായിരിക്കണം.
എന്ട്രന്സിന്റെ ചില പ്രശങ്ങള്‍ ഞാന്‍ കണ്ടത്:
ഒരുവന്റെ സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് ഏറ്റവും കൂടുതല്‍ തടസം വരുന്നത് ഈ കാലത്താണ് എന്ന് അവന്‍ മനസിലാക്കും,ഒരുവന്റെ കഴിവ് മറ്റു ഏതെങ്കിലും രംഗത്താണ് എന്ന് അവനു തിരിച്ചറിവുണ്ടായാല്‍ പോലും തിരിച്ചു വരാന്‍ കഴിയാത്ത ഒരു പടുകുഴിയിലേക്ക് ശരാശരി വിദ്യാര്‍ഥി മാറ്റപ്പെടുന്നു. അവന്റെ ഇഷ്ടങ്ങള്‍ ലോകം അംഗീകരിക്കാതെ പോകുന്നത് അവനില്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചില്ലറയല്ല. ഇന്ന് പലപ്പോഴും സംഭവിക്കുന്നത് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നോക്കുകുത്തികള്‍ ആയി മാറുന്നു എന്ന കാഴ്ചയാണ് , അത് കൊടുക്കേണ്ടസമയത്തല്ല കൊടുക്കുന്നത് .
ഇപ്പോള്‍ നിലവിലുള്ള അവസ്ഥയനുസരിച്ച് ഭാവി നിര്‍ണയിക്കപ്പെടുന്നത് പന്ത്രണ്ടാം ക്ലാസില്‍ ആണ് എന്നൊരു ധാരണ പലര്‍ക്കും ഉണ്ട്. പക്ഷെ എന്റെ അഭിപ്രായത്തില്‍ അത് തെറ്റാണ്. കാരണം പത്താം ക്ലാസ് കഴിഞ്ഞു അടുത്ത ഹയര്‍ സെക്കണ്ടറി ക്ലാസില്കേക്ക് കയറുമ്പോള്‍ തന്നെ ഒരുവന്റെ ഭാവി ഏകദേശം തീരുമാനിച്ചു കഴിയപ്പെട്ടിരികുകയാണ് എന്നതാണ് വാസ്തവം.പലരുടെയും വാദഗതി അനുസരിച്ച് സയന്‍സ് ബാച്ച് എടുത്തു പ്ലസ് ടൂ കടന്നിട്ട് പിന്നെ വേണമെങ്കില്‍ ഡിഗ്രിക്ക് വേറെ സ്ട്രീമിലേക്ക് മാറാം എന്ന് പക്ഷെ ഇങ്ങനയുള്ള തിരിച്ചു വരവുകള്‍ എത്ര അപൂര്‍വ്വം ആണ് എന്ന് ചിന്തിച്ചു നോക്കുക .
സയന്‍സ് എടുത്തു മുന്നോട്ടു പോകുന്ന കുട്ടികള്‍ അതുമായി ബന്ധപ്പെട്ട കോഴ്സില്‍ എത്തിപ്പെടും,ഒന്നുകില്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന്‍ എന്ന ഒരു സങ്കല്പം മാത്രമാണ് അവര്‍ക്ക് .മറ്റൊരു കോഴ്സുകളെ കുറിച്ചും ആരും അറിവുള്ളവര്‍ അല്ലാത്തതിനാല്‍ 80 % കുട്ടികളും ഇതിലേക്ക് മനസില്ലാമനസോടെ പോകുന്നു. അതിനാല്‍ സംഭവിക്കുന്ന പ്രശങ്ങള്‍ ചില്ലറയല്ല . ഈ കാരണത്താല്‍ ഗുണമേന്മയുള്ള എഞ്ചിനീയറിംഗ് ബാച്ച് അല്ലെങ്കില്‍ എം ബി ബി എസ് ബാച്ച് ഉണ്ടാകുന്നില്ല .പലരും ഇന്ന് വിചാരിക്കുന്നത് എഞ്ചിനീയറിംഗ് എടുത്തില്ലെങ്കില്‍ ഭാവി ഇരുള്‍ അടഞ്ഞു എന്നാണു ,കൊമേഴ്സ് അല്ലെങ്കില്‍ ഹുമാനിറ്റീസ് മന്ദ ബുദ്ധികള്‍ക്ക് ഉള്ളതാണ് എന്ന ഒരു നാലാംകിട വിചാരം എന്ന് തീരുന്നുവോ അന്ന് കുട്ടികള്‍ രക്ഷപെടും എന്നതില്‍ സംശയമില്ല.
ഡിഗ്രീ എന്നത് ഇപ്പോള്‍ കേള്‍ക്കാന്‍ കൂടിയില്ല ,എല്ലാ തൊഴിലുകള്‍ക്കും അതിന്റേതായ മാന്യത ഉണ്ട് എന്നവകാശപ്പെടുന്ന നാം ഇതില്‍ മാത്രം എന്തിനു വിവേചനം കാട്ടണം? എല്ലാ രംഗങ്ങള്‍ക്കും കുട്ടികള്‍ പറയുമ്പോലെ 'സ്കോപ് ' ഉണ്ട് എന്നത് പലര്‍ക്കും അറിയാന്‍ വയ്യാത്ത കാര്യമാണ് ഒരു പക്ഷെ ആ കുട്ടി പുതിയ രംഗങ്ങളെ കുറച്ചു അറിഞ്ഞു വരുമ്പോള്‍ അവന്‍ ഒരിടത്ത് സ്ഥിരമായി മാറിയിരിക്കും എന്നതിനാല്‍ പലരും ഇഷ്ട്ടപെട്ട രംഗത്തേക്ക് പോകാനാവാതെ വിഷമിക്കുന്നു . അതിനാല്‍ ഒരു രംഗത്തും ഗുണമേന്മയുള്ള ഒരു നിരയെ വാര്‍ത്തെടുക്കാന്‍ കഴിയാതെ പോകുന്നു ,ഇതിന്റെ പ്രതിഫലനമല്ലേ ബഹു രാഷ്ട്ര കമ്പനികളുടെ ഇന്റര്‍വ്യൂറൂമുകളില്‍ വെള്ളം കുടിക്കുന്ന മലയാളി ചുണക്കുട്ടികളുടെ പരിതാപകരമായ അവസ്ഥ എന്ന് വിലയിരുത്തേണ്ട സമയം ആയിരിക്കുന്നു .
മാറി മാറി വരുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ഒരുവന്റെ അന്ത്യം വരെ ബാധിക്കും എന്നതിനാല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ രാഷ്ട്രീയ അതീതമായിരിക്കണം,ഒപ്പം കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ പന്ത്രണ്ടാം ക്ലാസുകളില്‍ കൊടുത്തിട്ട് വലിയ പ്രയോജനം ഇല്ല എന്നതാണ് എന്റെ അഭിപ്രായം പത്താം ക്ലാസിനു മുന്‍പ് തന്നെ പഠനക്രമത്തില്‍ ഉള്‍ക്കൊള്ളിക്കണം കാരണം ഏറ്റവും കൂടുതല്‍ ഇതിനെ കുറിച്ച് അറിയേണ്ടത് ഈ സമയത്താണ് അങ്ങനെയൊരു സ്ഥിതിയുണ്ടായാല്‍ പത്താം ക്ലാസ് ആകുമ്പോള്‍ തന്നെ ജീവിതത്തെ കുറച്ചു ഒരു സങ്കല്പം അവനുണ്ടാകും ,അതിനനുസരിച്ച് പഠിക്കാന്‍ ഒരുത്സാഹം ഒക്കെ ഉണ്ടാകും ഒപ്പം സാഹസികമായ പഠന മാറ്റങ്ങള്‍ക്കു ഒന്നിനും പോകേണ്ട കാര്യവുമില്ല, വ്യക്തമായ തീരുമാനവും നിശ്ചയ ബോധം ഉണ്ടെകില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ നമുക്ക് കഴിയും.
ഒരു പക്ഷെ ഒമ്പതാം ക്ലാസ്,എട്ടാം ക്ലാസുകളില്‍ ആഴ്ചയില്‍ രണ്ടു പീരീഡ് വീതം കരിയര്‍ ഗൈഡന്‍സ് കൊടുക്കാന്‍ ശ്രമിക്കുന്നതും ഒപ്പം അവരുമായി അവരുടെ കഴിവിനെ കുറിച്ച് സംവദിക്കാന്‍ കഴിയുന്നതും അവനെ പുതിയ ഒരു ലോകത്ത് എത്തിക്കും ,പക്ഷെ ഈ സമയങ്ങളില്‍ അവനു ഇതിനുള്ള പക്വത വന്നിട്ടില്ല എന്നത് ഒരു മുടന്തന്‍ ന്യായം ആണ് ,ആ സമയത്ത് ആലോചിച്ചു തുടങ്ങിയാല്‍ ഏവരുടെയും ഭാവി വളരെ അധികം ശോഭനം ആയിരിക്കും എന്ന് തീര്‍ച്ചയാണ് ,ഓരോ ജോലിക്കും അതിന്റെ മഹത്വവും വിലയും ഉണ്ട്,എഞ്ചിനീയര്‍മാരെ കൊണ്ട് മാത്രം നമുക്ക് ജീവിക്കാന്‍ കഴിയില്ല. ലോകത്ത് എല്ലാ തരത്തിലുമുള്ള ആളുകള്‍ വേണം പക്ഷെ നമ്മുടെ ഏതു രംഗമായാലും അതില്‍ ഒന്നാമാനാകാന്‍ ശ്രമിക്കുക ,വിജയം നമ്മുടേതാണ്. അങ്ങനെ ഒരു നല്ല നാളെക്കായി കാതോര്‍ക്കാം.
57 comments:
ലേഖനം വളരെ നന്നായിരിയ്ക്കുന്നു
congrass jikkus
ഒരു പ്ലസ്ടു കുട്ടിയുടെ ചിന്തകളെ പോസ്റ്റാക്കിയത് നന്നായി. പത്താം ക്ലാസില്‍ നിന്നും വിജയിച്ച ഓരോ കുട്ടിയും ഇത് വായിക്കേണ്ടതാണ്. കാരണം, ഒരാവേശത്തിന് ഏതെങ്കിലും കോഴ്സ് തെരഞ്ഞെടുത്ത് പാതിവഴിയില്‍ ഇട്ടെറിഞ്ഞു പോകുന്ന ഡ്രോപ്പ്-ഔട്ട് സ്റ്റുഡന്റ്സിന്റെ എണ്ണം കൂടിക്കൂടി വരികയാണ്. എപ്പോഴും അഭിരുചിക്കനുസരിച്ചായിരിക്കണം കോഴ്സ് തെരഞ്ഞെടുക്കേണ്ടത്.
കുട്ടിബ്ലോഗറുടെ ലേഖനം നന്നായി.
എളുപ്പത്തില്‍ പലരും ജോലികിട്ടുന്നതിനുതന്നെയാണ് എഞ്ചിനിയറിങ്ങിനു ചേരുന്നത്.എന്നാല്‍ ശരിയായ ആഗ്രഹത്തോടെ ചേര്‍ന്നുപഠിക്കുന്ന ഒരു ന്യീനപക്ഷമുണ്ട്.പിന്നെഎന്‍ഡ്രന്‍സ്.ജിക്കുവിന്റെ അഭിപ്രായം സാമാന്യവല്‍ക്കരിക്കാവുന്നതല്ല.പഠനം നല്ല ഒരനുഭവമാക്കിയ നൂറുകണക്കിനുമുഖങ്ങള്‍ തെളിഞ്ഞുവരുന്നു.വേറിട്ടചിന്തയ്ക്ക് അഭിനന്ദനങ്ങള്‍
പയ്യന്‍ കൊള്ളാമല്ലോ! ബ്ലോഗും നോക്കി. ഇത്ര ചെറുപ്പത്തിലേ ഇമ്മാതിരി ചിന്തിക്കുന്നവര്‍ അപൂര്‍വം എന്നൊന്നും കരുതേണ്ട. ഇപ്പോഴത്തെ കുട്ടികള്‍ക്ക് വായനാശീലം തീരെ കുറവാണെങ്കിലും അവര്‍ പറയുന്നതും ചെയ്യുന്നതും നമ്മെ അദ്ഭുതപ്പെടുത്തുന്ന വിധമാണ്. ജിക്കുവിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയം.അഭിനന്ദനം. ഒരു സംശയം മാത്രം:
ദൈവവിശ്വാസം കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു എന്ന വാദം ശരിയാണോ? ഇപ്പോഴത്തെ തലമുറയെപ്പോലെ ദൈവവിശ്വാസവും അതിന്റെ പ്രകടനങ്ങളും മുന്‍തലമുറക്കില്ലായിരുന്നു എന്നതല്ലേ ശരി? ദൈവവിശ്വസികളല്ലാത്ത ആളുകള്‍ ഈ ഭൂമുഖത്തുണ്ടോ എന്നു മൂക്കത്തു വിരല്‍ വയ്ക്കുന്നവരാണ് അവരില്‍ മിക്കവരും.
ഹയര് സ്റ്റഡീസിനു കോഴ്സ് തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഓരോ കുട്ടിയും രക്ഷിതാവും മനസ്സിലാക്കേണ്ട കാര്യങ്ങളാണ് ജിക്കു എഴുതിയിരിക്കുന്നത്
മറ്റു കുട്ടികള് എന്ട്രന്സിനു പോകുന്നു എന്റെ കുട്ടി പോയില്ലെങ്കിലെങ്ങനെ എന്ന ചിന്താഗതി മാറണം.
രക്ഷിതാക്കളുടെ നിര്ബന്ധത്തിനു വഴങ്ങി കോഴ്സ് തെരഞ്ഞെടുത്ത് പഠനം പാതിവഴിയില്‍ ഇട്ടെറിഞ്ഞു പോകുന്നതിനേക്കാള് നല്ലത് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നല്ല കോഴ്സ് തെരഞ്ഞെടുക്കുന്നതല്ലേ.
കൊക്കിലൊതുങ്ങുന്നതെ കൊത്താവു എന്ന ചൊല്ല് എത്ര ശരിയാണ്
ജിക്കുവന്റെ ലേഖനം നന്നായി
ഒരു പഠിതാവിന്റെ ചിന്താഗതികളെ തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങള്
ജിക്കുവിന്റെ പോസ്റ്റും ബ്ലോഗും അഭിനന്ദിക്കേണ്ടതുതന്നെ. മിടുക്കൻ.
ലേഖനം നന്നായിട്ടു്ട് ജിക്കൂസ്.....
പിന്നെ എവിടെയോ കണ്ടു പരിചയം ഉള്ള മുഖം....
ജിക്കുവിന്റെ ലേഖനം നന്നായി.അഭിനന്ദനങ്ങള്‍.കുട്ടികളേക്കാള്‍ കൂടുതലായി രക്ഷിതാക്കള്‍ ഇത് വായിച്ചിരിക്കണം.
ഹോംസിന്‍റെ കൂട്ടിച്ചേര്‍ക്കല്‍ നന്നായി.
വളരെ നല്ല ലേഖനം .
പത്താം തരാം പാസ്സായി , ഇനിയെന്ത് എന്ന് ചിന്തിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ലേഖനം .
ജിക്കുവിനു അഭിനന്ദനങ്ങള്‍ .
Dear Blog,
I am Rose Ann studying in plus two and i am from Kakkanadu,Cochin.I express my sincere thanks for Giving This Wonderful Guidence,Sorry that i Dont know how to type in malayalam .I really appreciate Jikku for sharing his clear-cut experiences,I extremely love this piece of writing and the author ,i hope the owners of this blog will exhibit his mail address,Cute writing
Best Wishes Jikku and Mathsblog
Wom, Supper dear
VERY GOOD ..mone!...
firstly,i am so proud that jikku ,was one of ma classmate and ofcourse a good friend of me in crossraods for allmost12 years....i really appreciate him for his good ideas ,which,we all fail to understand now a days...especially in dis competing era...its a pleasure atleast that a few guys like jikku,are just tryig to clear our bad concepts about the career selection and future chances....we expect much more from u ...and ones more i express my sincere congrats for your fabulous work!!!!!
Why can't we introduce Aptitude Test in 9 th standard find the aptitude of students towards various subjects...
As I have mentioned in one of my previous comments, there is a need of guidance and counselling centers in our schools....
What 'jikku' said is correct...
students of standard 10 do not have any idea of outer world, and the opportunities for higher studies.
Many magazines are giving informations, but they are aiming more on the adverstisements...
At least in the last term, we must give some informations to students about their opportunities for higher studies...
എന്റെ ജീവിതത്തിലെ വളരെ അധികം അംഗീകാരം ലഭിച്ച ഒരു ദിവസമാണ് ഇന്ന് എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.എന്റെ ഈ എളിയ ലേഖനത്തിന് വളരെ നല്ല ഒരു പ്രതികരണം നല്‍കി എന്നെ വഴി നടത്തുന്ന എല്ലാവരോടും ഒറ്റ വാക്കില്‍ നന്ദി പറയുന്നു,എല്ലാവര്‍ക്കുമുള്ള വ്യക്തി പരമായ മറുപടി ഒടുവില്‍ നല്‍കുന്നതായിരിക്കും..ആദ്യം ലഭിച്ച കമെന്റുകള്‍ എല്ലാം അനുമോദനങ്ങളില്‍ മാത്രം ഒതുങ്ങി പോയോ എന്നൊരു സംശയം ഉണ്ട്.ഇത്തരമൊരു ലേഖനം വരുമ്പോ അതിനെ കുറിച്ചുള്ള 'Practical Suggestions "നാണ് കൂടുതല്‍ പ്രാധാന്യം ,അങ്ങനെയുള്ള നിര്‍ദേശങ്ങള്‍ വളരെ കുറവായിരുന്നു ,ഭാവി തലമുറക്കുതകുന്ന ഒരു ചര്‍ച്ചയാണ് നാം ഇവിടെ പ്രതീക്ഷിക്കുന്നത് ,വെറുതെ ഒരു സാഹസത്തിനു ഒരു ഗ്രൂപ്പ് തെരഞ്ഞെടുത്തു ഭാവി കളയുന്നവര്ക്കൊരു മുന്നറിയിപ്പും നിര്‍ദേശവും ആണ് ഈ ചര്‍ച്ചയിലൂടെ വരേണ്ടത് എന്ന് സ്നേഹത്തോടെ ഓര്‍മിപ്പിക്കട്ടെ .
ജോംസ് പറഞ്ഞത് വളരെ നല്ല ഒരു കാര്യം ആണ്,പത്താം ക്ലാസിനു മുന്‍പേ ഒരു കുട്ടിക്ക് ലോകത്തെ കുറിച്ചും ഭാവിയെ കുറിച്ചും അവബോധം ഉണ്ടായാല്‍ പിന്നെ അവന്‍ എന്തിനു തിരിഞ്ഞു നോക്കണം ?അതിനാല്‍ ഒന്‍പതാം ക്ലാസ് അല്ലെങ്കില്‍ എട്ടാം ക്ലാസില്‍ ഇങ്ങനെയൊരു Aptitude test നടത്തുന്നത് ഉചിതം ആയിരിക്കും എന്ന് തോന്നുന്നു.അല്ലാതെ ഹയര്‍ സെക്കണ്ടറി പഠനഭാരത്തിന്റെ ഇടയില്‍ ഓണത്തിനിടക്ക് പുട്ട്കച്ചവടം എന്ന രീതിയില്‍ കരിയര്‍ ഗയ്ടന്‍സ് നല്‍കിയിട്ട് കാര്യമില്ല ,വളരെ അധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വസ്തുതയാണ് ഇതെന്ന് തോന്നുന്നു.വളരെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം എന്തെന്ന് പറഞ്ഞാല്‍ ഇന്നത്തെ അധ്യാപകരില്‍ എത്ര പേര്‍ക്ക് ഇന്ന് നിലവില്‍ ഉള്ള ഉപരി പഠന സാധ്യതകളെയും കുറിച്ച് അറിയാം?അല്ലെങ്കില്‍ ഇതേ സംബന്ധിച്ച് ഒരു കുട്ടി ഒരു സംശയം ചോദിച്ചാല്‍ മറുപടി പറയാം?ഇങ്ങനെയുള്ള അധ്യാപകര്‍ കുറവല്ലേ?അധ്യാപകര്‍ സ്വയം വിചിന്തനം ചെയ്യൂ,സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് അധ്യാപകര്‍ അല്ലാതെ ആരാണ് വഴികാട്ടി?ഒരിക്കലും അവര്‍ക്ക് ഒഴിഞ്ഞു മാറാനാവാത്ത ഒരു കാര്യം അല്ലെ ഇത്?.അപ്പൊ നമ്മുക്ക് തുടരാം പത്താം ക്ലാസ് ആകുന്നതിനു മുന്‍പ് തന്നെ ഒരു കുട്ടിയെ എങ്ങനെ ഭാവിയെ കുറിച്ച് ബോധാമുള്ളവനാക്കി ലക്ഷ്യ ബോധത്തില്‍ എത്തിക്കാം?
i too won full A+ in SSLC. your blog was really good.But all are not at all correct. I will tell you later.wish you good luck
CONGRATULATIONS NIKHIL.
Hearty Congrats Nikhil from all the members of Maths Blog Team.
But, can't understand your statement...
"But all are not at all correct. I will tell you later"
Tell us frankly, nikhil.
We are always ready to rectify our faults!
thank you.......... for this message..... njanum entrance --- scince ... ennavazhilane ini enthavumo enthoo .... leekhanavum. blogum muzhuvan vayich ente comment idam........
leekanavum..... blogum nannayittunde.... internetinte ullariyan blog nannayi upagharikkum.....iniyum leekhanangal pratheeshikkunnu
Good article Jikkus , though can't agree with you all your points.
I support John's statement. +2 is indeed a crucial year. It's a turning point in one's life. Work hard in these two years and you can enjoy the life time :)
Parents must read this article. They should hear their children before taking decisions. After all it's he who have to study, not the parents. rite?
Otherwise all the money spent will be a waste.
Expecting more articles from you :)
Keep writing Brother..
ലേഖനം നന്നായിട്ടുണ്ട് ജിക്കു.
ഏകജാലകത്തെക്കുറിച്ചുള്ള വാര്‍ത്ത എല്ലാവരും കണ്ടല്ലോ അല്ലേ?
ജിക്കുവിനെ അറിയാം.. പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട കുട്ടി.. പക്ഷെ പ്രായത്തിന്റെ കുറേ എടുത്തു ചാട്ടങ്ങൾ ഒഴിവാക്കുകയാണെങ്കിൽ വളരെയധികം ടാലന്റഡ്.. ചെറിയ പ്രായത്തിൽ തന്നെ ബ്ലോത്രം എന്ന ഇന്റെർനെറ്റ് പത്രത്തിന്റെ സാരഥിയാവാൻ സാധിക്കുക എന്നതൊന്നും ചില്ലറകാര്യമല്ല.. ലേഖനം നിലവാരം പുലർത്തി.. ജിക്കുവിനെ വ്യത്യസ്തനാക്കുന്നതും ഇത്തരം വേറിട്ടുള്ള നടപ്പിലൂടെയാണ്. മറ്റുള്ളവർ വെട്ടിയ വഴികളിലൂടെയല്ലാതെ , സ്വന്തം വഴി വെട്ടി തെളിച്ച് മുന്നേറാൻ ജിക്കുവിന് ഇനിയും കഴിയട്ടെ.. ആശംസകൾ..
ജിക്കൂ...ലേഖനം എന്നെ കൂട്ടിക്കൊണ്ടു പോയത് എന്റെ പത്താം ക്ലാസ്സ് പ്രീഡിഗ്രി കാലത്തേക്കാണ്... അതില്‍ നിന്നൊക്കെ എത്രയോ ഭേദമാണ് ഇന്നത്തെ അവസ്ഥ..... മലയാളം മീഡിയം പഠിച്ച് പ്രീഡിഗ്രി ക്ലാസില്‍ എത്തിയ ഞാന്‍ അവിടെ നിന്ന് കഷ്ടിച്ച് 50% വങ്ങി മാംഗ്ലൂരുള്ള ഒരു എഞ്ചിനീറിങ്ങ് കോളേജിലേക്ക് അഡ്മിഷനായി പോയതു തന്നെ കരഞ്ഞു കൊണ്ടായിരുന്നു....0% താല്‍പ്പര്യവുമായി.... പക്ഷെ എന്നെ എന്റെ വീട്ടുകാര്‍ അവരുടെ ഇംഗിതം അനുസരിപ്പിക്കുക തന്നെ ചെയ്തു.... ശരി എഞ്ചിനീയറിങ്ങ് എന്ന്കില്‍ അത്.... ഞാന്‍ മെക്കാനിക്കല്‍ എടുക്കാം എന്നൊരു ഓപ്ഷന്‍ വച്ചു നോക്കി..... അന്ന് എന്റെ ഒരു ബന്ദു എന്റെ അച്ഛന് വാഗ്ദാനം ചെയ്തിരുന്നു സിവില്‍ എഞ്ചിനീറിങ്ങ് കഴിഞ്ഞാല്‍ ഉടന്‍ ഗള്‍ഫില്‍ ജോലി.... ആ വാഗ്ദാനത്തിന്റെ പിന്‍ബലത്തില്‍ കോഴ്സ് തിരഞ്ഞെടുക്കാന്‍ പോലുമുള്ള അവസരം എനിക്ക് നിഷേധിക്കപ്പെട്ടു.... എങ്ങനെയൊക്കയോ പാസായി.... ബന്ധു തന്റെ വാഗ്ദാനം പാലിച്ചു.... രണ്ട് മാസത്തിനുള്ളില്‍ ഞാന്‍ ഗല്‍ഫില്‍ എത്തുമ്പോള്‍ എന്റെ എഞ്ചിനീറിങ്ങ് സര്‍ട്ടിഫിക്കേറ്റ് പോലും കിട്ടിയിരുന്നില്ല.... 21ആം വയസു മുതല്‍ ഗള്‍ഫില്‍.... ഇന്നു വയസ്സ് 37.... എന്തെങ്കിലും നേടിയോ എന്നു ചോദിച്ചാല്‍ കണക്കു ബുക്കില്‍ നിരത്താന്‍ ചിലപ്പോള്‍ ചിലതൊക്കെ കണ്ടേക്കാം... പക്ഷെ മനസാക്ഷിയുടെ കോളത്തില്‍ നിരത്താന്‍ അത്രയൊന്നും ഇല്ല എന്നതാണ് സത്യം.... ഈ വര്‍ഷങ്ങള്‍ ഒക്കെ കഴിഞ്ഞു എങ്കിലും വായ തുറന്നു രണ്ട് വാക്ക് ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ മറു വശത്ത് നിന്ന് ചോദ്യം ഉയരും.... “മലയാളി??”.... തൊണ്ണൂറുകള്‍ വരെ ഇതൊക്കെ ആയിരുന്നു ഒരു സാധാരണ മിഡില്‍ക്ലാസ് കുട്ടിയുടെ അവസ്ഥ...
പക്ഷെ ഇന്ന് അതു മാറിയിരിക്കുന്നു....ജിക്കുവിനേ പോലെ ഞാന്‍ ഓണ്‍ ലൈന്‍ ആയി പരിചയപ്പെട്ട ജിക്കുവിന്റെ പ്രായമുള്ള ഒരുപാട് കുട്ടികളോട് വിദ്യാഭ്യാസത്തെ കുറിച്ച്, അവരുടെ കരിയറിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടായിരുന്നതായി കാണാന്‍ കഴിഞ്ഞു....
ഒരിക്കല്‍ ഞാന്‍ സന്തോഷ് എന്ന ഒരു +2 വിദ്യാര്‍ത്ഥിയെ ഒരു ജേഷ്ടന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാന്‍ ചെന്നു.... “മോനെ ഈ കമ്പ്യൂട്ടറിന്റെ മുന്നില്‍ സമയം കളഞ്ഞ് ഭാവി കളയരുത്” എന്നായിരുന്നു എന്റെ ഉപദേശം.... അവന്റെ മറുപടി എന്നെ ചമ്മിപ്പിക്കുക മാത്രമല്ല, അത്ഭുതപ്പെടുത്തുകയും ചെയ്തു.... “ചേട്ടാ... ഞാന്‍ എന്റെ ഭാവി നിശ്ചയിച്ചു കഴിഞ്ഞു. മറൈന്‍ ഇഞ്ചിനീറിങ്ങിന് ചേന്നു.... ഇനി നാലു വര്‍ഷം കഴിഞ്ഞേ നെറ്റും, കമ്പ്യൂട്ടറൂം ഉപയോഗിക്കു...” അതു വെറും ഒരു തമാശയായാണ് ഞാന്‍ കരുതിയത്.... പക്ഷെ കോഴ്സിനു ചേരുന്നതിന്റെ തലേന്ന് എന്നോട് പറഞ്ഞു “ചേട്ടാ ഞാന്‍ നാളെ പോകുന്നു, ഇനി അടുത്ത നാലു വര്‍ഷത്തേക്ക് ഞാന്‍ നെറ്റ് ഉപയോഗിക്കുന്നത് വളരെ കുറവായിരിക്കും... ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ ചേട്ടന് മിസ്സ് കോള്‍ ഇടാം”....
എന്റെ ഒക്കെ ചെറുപ്പകാലത്ത് മാതാപിതാക്കള്‍ പഠിക്കാന്‍ പറഞ്ഞാല്‍ പഠിക്കുക എന്നതിലുപരി അത് തന്റെ ആവിശ്യമാണെന്ന് മനസിലാക്കി ഒരിക്കലും പഠിച്ചിരുന്നില്ല....
എനിക്ക് പഠനത്തേക്കാള്‍ താല്‍പ്പര്യം കലകളോടായിരുന്നു... താളബോധമുള്ള ഞാന്‍ തബലയും, മൃദംഗവും പഠിക്കാന്‍ ആഗ്രഹിച്ചു, വീണ, വയലിന്‍, പിയാനോ എന്നിവ പഠിക്കാന്‍ വിടണം എന്നു പറഞ്ഞു നിരാഹാരം വരെ ഇരുന്നു.... കരാട്ടെ പഠിക്കണം എന്നു പറഞ്ഞു കരഞ്ഞു നോക്കി... ബ്രേക്ക് ഡാന്‍സ് പഠിക്കാന്‍ ആഗ്രഹിച്ചു.... പക്ഷെ ഒന്നും സംഭവിച്ചില്ല.... ഇന്നും ഞാന്‍ മുറി ഇംഗ്ലിഷും സംസാരിച്ച് മല്ലു എന്ന സ്ഥാനവും പേറി നാടും, വീടും ഉപേക്ഷിച്ച്, ഉറ്റവരോടും, ഉടവയരോടും വിടപറഞ്ഞ് ഈ മണലാരണ്യത്തിലെ വരണ്ട മണ്ണിനോട് പടപൊരുതി ഒരിക്കലും ആഗ്രഹിക്കാത്ത സിമിന്റിന്റെയും മണ്ണിന്റേയും കണക്കും എടുത്ത് ഇങ്ങനെ കഴിയുന്നു....
കരിയര്‍ തിരഞ്ഞെടുക്കുന്നതില്‍ ഒരു വലിയ പങ്ക് കുട്ടികള്‍ക്കുണ്ട്... ഒപ്പം അതു തിരഞ്ഞെടുക്കാന്‍ നേരായ വഴി കാട്ടി കൊടുക്കുക എന്നത് മാതാപിതാക്കളുടെ ധര്‍മ്മവും....
ജിക്കുവിന് അഭിനന്ദനങ്ങല്‍....
അതിഗംഭീരമായ ലേഖനമാണ് ജിക്കൂസ്. ജിക്കൂസിന്റെ ഭാവി പ്രതീക്ഷ ജനിപ്പിക്കുന്നതാണ്.അവന്റെ കരിയര്‍ അവന്‍ തന്നെ വ്യക്തമായ വീക്ഷണത്തോടെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.എഞ്ജിനീയറിംഗ് എന്ന ശാഖയെ താല്‍പ്പര്യത്തോടെ സ്വീകരിക്കുന്നവരും ഉണ്ട് ജിക്കൂസ്.പിന്നെ ഒരു കാര്യം പറയാനുള്ളത്,ദൈവവിശാസം ഇല്ല എന്നത് തെറ്റൊന്നുമല്ല.അത് പക്വതയാര്‍ന്ന ഒരു ചിന്ത കൂടിയാണ്.യുക്തിക്കനുസരിച്ച് ചിന്തിക്കുന്നവന്റെ ചിന്തകളാണ്.ദൈവവിശ്വാസം ഉള്ളതും ഇല്ലാത്തതുമെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ വിശ്വാസങ്ങളാണ്. അതിനെ കരിയറുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ട എന്നതാണ് എന്റെ അഭിപ്രായം.
ജിക്കൂസിന് എല്ലാവിധ ആശംസകളും..
Congrats Jikku...fabolous work.
I am really proud to say that you are one of my best friend.
Yes,you are right. "uyarangal thediyulla yathrakkidayil palarum vazhithettipokunnu..palarkkum avarude swapnangal nashtapetunnu....nammude nadinavashyam proffesionals ne mathramalla paurabodhamulla vyakthithangaleyanu.nalla oru nalaye varthedukkanulla yathrayil oppam anicheran njangal ellarum koode kaanum."
"swantham abhiruchi enthennu kandethan kazhiyathe pokunnathanu yuva thalamurayude mattoru prashnam.ee prashnathil ninnum vidyardhikale rakshikkan vidhyabyasa meghalaykku kazhiyanam."
"ithu verum oru sahithyasrishtiyennathilipari swantham anubhavathinte velichathil uruthirinjavayayathinal lekhanathinte thilakkam aerayanu."
congrats once again...
ജിക്കുവിന്റെ ലേഖനം നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍.
നീര്‍വിളാകന്‍റെ കമന്റ് വളരെ ഹൃദയസ്പര്‍ശിയായി.
ഷാജി ഖത്തര്‍.
എഞ്ചിനീയറിംഗ്/മെഡിസിന്‍ ഭ്രമത്തെ വിമര്‍ശിക്കുന്നതിനുമുമ്പ് നാം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്:
നമ്മുടെ നാട്ടില്‍ 10, +2 എന്നിങ്ങനെ പഠിച്ചുവരുന്ന ബഹുഭൂരിപക്ഷം കുട്ടികളുടെ കുടുംബങ്ങള്‍ക്കും അവരുടെ കുട്ടികള്‍ സ്വന്തമായി വരുമാനമുണ്ടാക്കി ജീവിക്കാന്‍ പ്രാപ്തരാകുക എന്നത് തികച്ചും ഒഴിവാക്കാനാകാത്ത ഒരു ആവശ്യമാണ്. മിക്കപ്പോഴും മൂത്ത കുട്ടി എത്രയുംവേഗം (കഴിയുമെങ്കില്‍ 18 വയസ്സിലോ അതിനുമുമ്പുതന്നെയോ; ഇത് സാധ്യമല്ലെങ്കില്‍ 21 വയസ്സുമുതലെങ്കിലും) ഒരു ജോലി നേടി സ്ഥിരവരുമാനമുണ്ടാക്കുക എന്നത് കുടുംബത്തിന്റെ സാമ്പത്തികസ്ഥിരതയ്ക്ക് വളരെ പ്രധാനമായിരിക്കും. കുട്ടികള്‍ എപ്പോഴെങ്കിലുമൊക്കെയായി സ്വന്തം കാലില്‍ നിന്നാല്‍ മതി എന്നത് വളരെച്ചുരുക്കം പേര്‍ക്കുമാത്രം ചിന്തിക്കാന്‍ കഴിയുന്ന ഒരു "ആര്‍ഭാടം" ആണ്. ചുരുക്കത്തില്‍: കുട്ടികള്‍ക്ക് ജോലി കിട്ടുമോ എന്ന അനിശ്ചിതാവസ്ഥ ആരുംതന്നെ ആഗ്രഹിക്കാത്ത, എല്ലാവരും ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് എന്നത് ഇക്കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ നിശ്ചയമായും മനസ്സില്‍വെക്കേണ്ട കാര്യമാണ്.
ഒരു രക്ഷാകര്‍ത്താവിന് തന്റെ കുട്ടി എഞ്ചിനീയറിംഗ്/മെഡിസിന്‍ പഠിച്ചാല്‍ ജോലികിട്ടാന്‍ സാധ്യത കൂടുതലാണ് എന്ന തോന്നല്‍ ഉണ്ട് എന്നു കരുതുക. എന്തു ധൈര്യത്തിലാണ് മൂന്നാമതൊരാള്‍ (ഉദാ:- കുട്ടിയുടെ അധ്യാപകന്‍/കുടുംബസുഹൃത്ത്) കുട്ടിക്ക് നല്ല സംഗീതവാസനയുള്ളതുകൊണ്ട് നമുക്കവളെ സംഗീതം പഠിക്കാന്‍ വിടുകയല്ലേ നല്ലത് എന്ന് പറയുക? ഈ ധൈര്യം നമുക്കു നല്‍കാന്‍പോന്നത്രയും ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ടോ? +2 കഴിഞ്ഞ് ജോലി നേടുന്നതുവരെയുള്ള ("ജീവിതം യൌവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായ"!) കാലയളവില്‍ ജോലി നേടാനുള്ള സാധ്യതയെ വിപരീതമായി ബാധിക്കുന്ന എന്തൊക്കെ കാര്യങ്ങള്‍ (സെപ്റ്റംബര്‍ 11 ഉള്‍പ്പടെ!) സംഭവിക്കാം? "അവനെ അന്ന് എഞ്ചിനീയറിംഗിനു കാശുകടംവാങ്ങിയെങ്കിലും വിട്ടിരുന്നെങ്കില്‍ ..." എന്ന് വര്‍ഷങ്ങള്‍ക്കുശേഷം കാണുമ്പോള്‍ പറഞ്ഞോ പറയാതെയോ കേള്‍ക്കാന്‍ നമ്മളാഗ്രഹിക്കുന്നുണ്ടോ? (ശ്രദ്ധിക്കുക: എഞ്ചിനീയറിംഗ്/മെഡിസിന്‍ പഠിച്ചാല്‍ എല്ലാം ശുഭം എന്നതല്ല ഞാന്‍ പറയുന്നത്!) സെപ്റ്റംബര്‍ 11 സംഭവിച്ചതുകൊണ്ട് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ കുട്ടിക്ക് ജോലിനേടാന്‍ പ്രയാസമുണ്ടായാല്‍ വിധിക്കുമാത്രമേ പഴികേള്‍ക്കേണ്ടിവരൂതാനും.
എഞ്ചിനീയറിംഗ്/മെഡിസിന്‍ ഭ്രമം ഇല്ലാതാകാന്‍ (മറ്റെന്തെങ്കിലിനുമോടുള്ള ഭ്രമമായി അതു മാറാന്‍!) ഇതൊക്കെ പഠിച്ചാലും ജോലികിട്ടാന്‍ വലിയ വകുപ്പൊന്നുമില്ല എന്ന അവസ്ഥ വരണം. എഞ്ചിനീയറിംഗിന്റെ കാര്യത്തിലെങ്കിലും ഇത് അതിവിദൂരമല്ലതാനും. പക്ഷേ ശങ്കരന്‍ പിന്നെയും (മറ്റൊരു) തെങ്ങില്‍ത്തന്നെ കാണും എന്നതില്‍ യാതൊരു സംശയം വേണ്ട!
-- ഫിലിപ്പ്
jikku's coments excelt. this will be a good matter for discussion.but nothing will happen.just like "dog barks , caravan moves on " is there any support of 1)politics,2)caste ,3) money.then ok.allengil ellaaam 'vanaroodanam'
നല്ല ലേഖനം ജിക്കൂസ്...ആശംസകള്‍
കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ കുട്ടിയുടെ താല്പര്യം പ്രധാനമാണ് എന്നതാണ് ജിക്കൂസിന്റെ അഭിപ്രായം.
എന്നാല്‍ വേറെ പല ഘടകങ്ങളും ഉണ്ട്..
ഒന്നാമതായി എത്രയും വേഗം ജോലി കിട്ടുന്നതായിരിക്കണം.
രണ്ടു : ഇതിനെപ്പറ്റി കുട്ടി തല പുകയ്ക്കക്കണ്ട.അതിനു മുതിര്‍ന്ന അനുഭവ സമ്പത്തുള്ളവര്‍ ഉണ്ട്.
മൂന്ന് : അഭിരുചിയുള്ള സംഭവം കാശു കിട്ടുന്നതാണോ എന്നത് കൂടി പരിശോധിച്ച് വേണം തീരുമാനമെടുക്കാന്‍.
വലിയ കാശു മുടക്കില്ലാത്തതാവണം ഇതെന്ന ചിന്തയും ഉണ്ട്.
മാതൃകാ മനസമാധാനമാവുമായി കാശില്ലാതെ നടന്നിട്ട് കാര്യമൊന്നും ഇല്ല...
ഇന്നത്തെ ലോകത്ത് പണമാണ് പ്രധാനം എന്ന് ചില സമയങ്ങളിലെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കും.
ഇനി, പത്താം ക്ലാസിലെ കുട്ടിയുടെ ചിന്താധാര ഇടുങ്ങിയതാനെന്നും എട്ടിലും ഒന്‍പതിലും പക്വത വന്നിട്ടില്ല എന്ന ന്യായം മുടന്തനാനെന്നും പറയുന്നതില്‍ വൈരുദ്ധ്യമുണ്ടല്ലോ..
പത്താം ക്ലാസിലെ കുട്ടിയ്ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരേ അവസരങ്ങളാണ് ഉള്ളത്.. ഇന്റര്‍നെറ്റും പത്ര മാധ്യമങ്ങളും ഇരു കൂട്ടര്‍ക്കും പ്രാപ്യമാനല്ലോ ..
ഇനി പ്രായോഗിക നിര്‍ദ്ദേശം
ഓരോ സ്കൂളിലും കരിയര്‍ ഗൈഡന്‍സ് ആന്റ് കൌണ്സേല്ലിംഗ് വിദഗ്ദ്ധനായി ഒരു അദ്ധ്യാപകനെന്കിലും വേണം
എന്തൊക്കെ പ്ലാനിട്ടാലും തലേലെഴുത്ത് എന്നൊരു സംഭവം ഉണ്ട് ..... അത് പോലെയെ വരൂ... (മുടന്തന്‍ ന്യായമല്ല....ഇത് അനുഭവങ്ങളില്‍ നിന്നെ മനസിലാക്കാനാവൂ...)
ദൈവത്തെ ചിരിപ്പിക്കാനുള്ള മാര്‍ഗത്തെ പറ്റി കേട്ടിട്ടില്ലേ ? നമ്മുടെ ഭാവി പരിപാടികളെ കുറിച്ച് ദൈവത്തോടു പറയുക..
INNE NJAN ORU ENTRNCE COACHING CLASSINE CHEERAN POOKUKAYANE.... MEDICAL VENO ATHO MATHS VISE POONO ENNANE SAMSAYAM ENTHU CHEYYANAM ?
"വെറുതെ എന്തൊക്കെയോ പഠിക്കുന്നു ,ചുറ്റും എന്തൊക്കെയോ നടക്കുന്നു ഒന്നും കാണുന്നില്ല കേള്‍ക്കുന്നില്ല.എങ്ങോട്ടോ ലക്ഷ്യ ബോധമില്ലാത്ത യാത്ര 'എന്തോ ആണെന്ന മട്ടില്‍' അവന്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സില്‍ ചെല്ലുന്നു ,അപ്പോള്‍ അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്ന മട്ടിലാകും കാര്യങ്ങള്‍, ഇത് വരെ പഠിച്ചതൊന്നുമല്ല സയന്‍സ് എന്ന തിരിച്ചറിവാണ് പല സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാവുന്നത് ,ഒരു അര്‍ദ്ധവാര്‍ഷിക പരീക്ഷയോടെ പലരുടെയും ആത്മ വിശ്വാസവും പ്രതീക്ഷയും നശിക്കുന്നു."
ഇത്രയും, പത്തുവരെ കുട്ടികളെ പഠിപ്പിക്കുന്നതിനുത്തരവാദികളായവർ (സാറന്മാരാവാം, കരി“ക്കൊളം” കമ്മറ്റിയാവാം) ഒന്ന് മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ നന്നയിരുന്നു.
ഇന്നത്തെ കാലത്ത് കൂടുതൽ ചിന്തിക്കേണ്ട വിഷയങ്ങളാണ് ജിക്കൂസ് എഴുതിയത്. അഭിനന്ദനങ്ങൾ. ചർച്ച, വഴി മാറാതിരിക്കട്ടെ,,,
രക്ഷിതാക്കൾ തീരുമാനിക്കുന്ന വഴിയെ കുട്ടികൾ ചലിക്കണം എന്നാണ് എല്ലാ രക്ഷിതാക്കളുടെയും ആഗ്രഹം. ആഗ്രഹംപോലെ നടക്കണമെങ്കിൽ രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്ന വഴി കുട്ടികൾക്ക് നടക്കാൻ പറ്റുന്ന വഴിയായിരിക്കണം. ആര് തീരുമാനമെടുത്താലും നടക്കേണ്ടത് കുട്ടി തന്നെയാണ്. അതിനാൽ ഒരു പരീക്ഷ കഴിഞ്ഞ് വരുന്നവന്റെ പിന്നീടുള്ള പഠനമാർഗ്ഗം തീരുമാനിക്കുന്നത് രക്ഷിതാക്കളും കുട്ടിയും ചേർന്നായിരിക്കണം.
എനിക്ക് പരിചയമുള്ള ഒരു രക്ഷിതാവ് മകളെ ഡോക്റ്ററാക്കാൻ വേണ്ടി പ്രത്യേക നിരീക്ഷണവും പരിശീലനവും നടത്തി വളർത്തി. അയൽപക്കത്തുള്ള സമപ്രായക്കാരോട് മിണ്ടാൻ പോലും അവളെ അനുവദിച്ചില്ല. എന്നാൽ SSLC ക്ക് നല്ല മാർക്ക് വാങ്ങിയ കുട്ടി +2 വിനു തോറ്റു.
അതുപോലെ എന്റെ സ്ക്കൂളിൽ SSLC ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി ഞാൻ പഠിപ്പിക്കുന്ന ബയോളജിയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി. എന്നെപോലെയുള്ള സയൻസ് ആദ്ധ്യാപകരുടെ മൂത്ത സന്താനം. +2വിനു ഹ്യുമാനിറ്റീസ് ക്ലാസ്സിൽ ചേർന്നതറിഞ്ഞ് ഞാൻ രക്ഷിതാവിനോട് കാര്യം തിരക്കി. അവർ എന്നോട് പറഞ്ഞു, “കുട്ടിക്ക് ഏറ്റവും ഇഷ്ടം ഭാഷാപഠനമാണ്; പ്രത്യേകിച്ച് ഹിന്ദി. ഏത് വിഷയവും പഠിക്കാൻ അവൾക്ക് കഴിവുണ്ടെങ്കിലും ഇഷ്ടമുള്ളത് പഠിക്കാൻ വിടുന്നു. ഒരു അദ്ധ്യാപിക ആവാനാണു അവൾക്കിഷ്ടം” അവർക്ക് തെറ്റ് പറ്റിയില്ലെന്ന് കാലം തെളിയിച്ചു.
SSLC കഴിഞ്ഞ ചില വിദ്യാർത്ഥികളും ചിലരുടെ രക്ഷിതാക്കളും ഭാവി പഠനത്തെപറ്റി എന്നോട് സംശയം ചോദിച്ചാൽ കൂടുതൽ സമയം ചർച്ച ചെയ്തു മാത്രമാണ് ഞാൻ അഭിപ്രായ പ്രകടനം നടത്താറ്.
പിന്നെ ഈ എന്ററൻസ് കോച്ചിംഗ് കുറ്റം പറയേണ്ട സ്ഥാപനമല്ല; ഇപ്പോൾ എല്ലാവിധ കോച്ചിംഗ് സെന്ററും നടക്കുന്നുണ്ട്. എൽ കെ ജി പ്രവേശന പരീക്ഷക്കും കോച്ചിംഗ് സെന്റർ ഉണ്ട്. അതെല്ലാം ജീവിതമത്സരത്തിന്റെ ഭാഗമാണ്.
വിദ്യാർത്ഥികളുടെ ഭാവിയെപറ്റി ചിന്തിക്കാൻ ഉതകുന്ന, ഒരു വിദ്യാർത്ഥി നിർമ്മിച്ച, വളരെ പ്രധാനമായ ഒരു പോസ്റ്റിന് കമന്റെഴുതുമ്പോൾ അവിടെ കയറിവന്ന് മറ്റുകാര്യങ്ങൾ പറഞ്ഞ് ചർച്ച വഴിമാറുന്നത് ഒരു നല്ല ഏർപ്പാടായി എനിക്ക് തോന്നുന്നില്ല.
അദ്ധ്യാപകരെ കുറ്റം പറയുന്നുണ്ടെങ്കിൽ അത് ആരായാലും അതിന് പ്രത്യേകം ബ്ലോഗ് നിർമ്മിച്ച് അങ്കം തുടങ്ങുന്നതാണ് മര്യാദയുടെ വഴി.
അഭിപ്രായം പ്രകടിപ്പിച്ച
മുരളീധരന്‍ സാര്‍,
സ്വപ്ന ടീച്ചര്‍,
ജോണ്‍ സാര്‍,
ഭാമ ടീച്ചര്‍,
രാമനുണ്ണി മാഷ്,
നിധിന്‍ സാര്‍,
ബാബു ജേക്കബ് സാര്‍,
വിജയന്‍ സാര്‍,
രവി മാഷ്,
subu"melattur !kannan,
Thushar,
അസീസ് മാഷ്,
എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തട്ടെ.
@ സത്യാന്വേഷി,
ജിക്കുവിന്‍റെ പ്രതിഭയെ അംഗീകരിക്കുന്ന കമന്റ് തന്നെ. ലേഖനം നന്നായിട്ടുണ്ടെന്ന് കമന്റിന്റെ ആദ്യ ഭാഗം വ്യക്തമാക്കുന്നു. പിന്തുണയ്ക്ക് നന്ദി.
@ ഹോംസ്,
ഈ ലേഖനത്തിലും വൈകാരികത കൂടിപ്പോയോന്ന് ഒരു സംശയം. മുന്‍ കമന്റുകളിലെല്ലാം പ്രയോഗിച്ച പല വാക്കുകളും പലര്‍ക്കും വേദനജനകമായെന്നും ഇതുവരെയും ആരുമത് മറന്നില്ലെന്നും ഇവിടത്തെ പ്രതികരണങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു കാണുമെന്ന് കരുതുന്നു. താങ്കള്‍ നല്‍കുന്ന സ്നേഹത്തിന് നന്ദി. അമ്മു പറഞ്ഞ പോലെ ഞങ്ങളെ കുടുംബാംഗങ്ങളായി കാണാന്‍ കൂടി ശ്രമിക്കുമല്ലോ.
@ Rose Ann|Dreamer,
മലയാളം ടൈപ്പിങ്ങിനെക്കുറിച്ച് ഇവിടെയും ഇവിടെയും പറഞ്ഞിരിക്കുന്നത് വായിച്ചു നോക്കുമല്ലോ. മലയാളം പഠിച്ച് ടൈപ്പ് ചെയ്യുമല്ലോ.
@jobin,
ക്ലാസ് മേറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് എത്തിയ ജോബിന് അഭിനന്ദനങ്ങള്‍
@joms sir,
നമ്മുടെ സ്ക്കൂളുകളില്‍ത്തന്നെ കൌണ്‍സിലിംങ് സെന്ററുകളുടെ ആവശ്യകതയുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. കുട്ടികളുടെ ഭാവി തന്നെ മാറ്റി മറിച്ചേക്കാവുന്ന പല പ്രശ്നങ്ങളും നല്ലൊരു ഇടപെടലുണ്ടെങ്കില്‍ത്തന്നെ പരിഹരിക്കാവുന്നതേയുള്ളു.
@Nikhil,
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ മിടുക്കന് നിഖിലിന് മാത്‍സ് ബ്ലോഗിന്റെ വക അഭിനന്ദനങ്ങള്‍. ഒരിക്കല്‍ക്കൂടി. എന്താണ് പറയാനുള്ള കാര്യങ്ങള്‍. അതറിയാന്‍ കാത്തിരിക്കുന്നു.
@Shahul Hameed,
നിരീക്ഷണത്തോട് ഞങ്ങളും യോജിക്കുന്നു. പ്ലസ് ടൂ വളരെ ശ്രദ്ധിക്കേണ്ട ഒരു കോഴ്സാണ്. ഒരു കുട്ടിയുടെ ഭാവി തന്നെ തീരുമാനിക്കുന്ന വര്‍ഷം.
കമന്റിനൊപ്പം ഒരു കൊച്ചുപദേശം കൂടി കൂട്ടിച്ചേര്‍ക്കട്ടെ.
"നാളെ ചെയ്യാനുള്ളത് ഇന്നു ചെയ്യുക. ഇന്നു ചെയ്യാനുള്ളത് ഇപ്പോള്‍ ചെയ്യുക."
@ രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
നന്ദി.
@ aju,
വളരെയേറെ ശ്രദ്ധേയമായിരുന്നു ഈ കമന്റ്. ഒരു പക്ഷേ വലിയൊരു ചര്‍ച്ചയ്ക്ക് വഴി തെളിച്ചതും ഈ കമന്റാകാം. ഇനിയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
@ മനോരാജ്,
ജിക്കു എന്ന കൊച്ചു മിടുക്കന്‍ ബ്ലോത്രം എന്ന
ഇന്റെര്‍നെറ്റ് പത്രത്തിന്റെ സാരഥിയാണ് എന്ന വാര്‍ത്ത ഞങ്ങള്‍ക്കും ഒരുപക്ഷേ വായനക്കാര്‍ക്കും പുതിയ അറിവായിരിക്കും.
@ നീര്‍വിളാകന്‍,
പ്രീഡിഗ്രിയും എഞ്ചിനീയറിങ് പഠനവും കഴിഞ്ഞ് ഗള്‍ഫില്‍ നീണ്ട 16 വര്‍ഷം. അതിനിടയിലിപ്പോഴും വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടുന്നു. അഭിനന്ദനങ്ങള്‍. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നു തുടങ്ങിയ കമന്റ് ഒരു കഥ പോലെ ഹൃദ്യമായി. ഒപ്പം, കാലഘട്ടത്തിന്റെ അന്തരവും. പണ്ട് രക്ഷിതാക്കള്‍ പഠിക്കാനാവശ്യപ്പെടുമ്പോള്‍ അത് നമുക്ക് വേണ്ടിയാണെന്ന ചിന്ത ഉണ്ടായിരുന്നില്ലെന്നും ഇന്നത്തെ തലമുറ അതിനെപ്പറ്റി ബോധവാന്മാരാണെന്നുമുള്ള നിരീക്ഷണത്തോട് ഞാനടക്കം ഞങ്ങളില്‍ പലരും യോജിച്ചേക്കാം.
@ അഭിജിത്ത് മടിക്കുന്ന്,
ദൈവവിശ്വാസവും കരിയറും തമ്മില്‍ കൂട്ടിയിണക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമായി പറഞ്ഞു വെച്ചു. അത് യുക്തിക്കനുസരിച്ച് ചിന്തിക്കുന്നവന്റെ ചിന്തകളാണെന്ന അഭിപ്രായം ചെറുതല്ലാത്ത ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്.
@ Santhana,
ജിക്കുവിനെ അഭിപ്രായത്തോട് പരിപൂര്‍ണമായും യോജിക്കുന്ന നിരീക്ഷണങ്ങള്‍. നന്ദി
@Shajiqatar,
നന്ദി
@ ഫിലിപ്പ് സാര്‍,
കുട്ടികള്‍ക്ക് ജോലി കിട്ടുമോ എന്ന അനിശ്ചിതാവസ്ഥ ആരുംതന്നെ ആഗ്രഹിക്കാത്ത ഒന്നാണ് എന്നത് വാസ്തവം.
"എഞ്ചിനീയറിംഗ്/മെഡിസിന്‍ ഭ്രമം ഇല്ലാതാകാന്‍ (മറ്റെന്തെങ്കിലിനുമോടുള്ള ഭ്രമമായി അതു മാറാന്‍!) ഇതൊക്കെ പഠിച്ചാലും ജോലികിട്ടാന്‍ വലിയ വകുപ്പൊന്നുമില്ല എന്ന അവസ്ഥ വരണം. എഞ്ചിനീയറിംഗിന്റെ കാര്യത്തിലെങ്കിലും ഇത് അതിവിദൂരമല്ലതാനും."
ഏത് കോഴ്സ് പഠിക്കാനാണോ ഡിമാന്റ് ഏറുന്നത് അതിന്റെ ജോലിസാധ്യത അത്രയേറെ കുറയുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
@ പള്ളിയറ ശ്രീധരന്‍ സാര്‍,
ജിക്കുവിനെപ്പോലൊരു കുട്ടിക്ക് അങ്ങയുടെ പ്രോത്സാഹനം വലിയൊരു പ്രചോദനമാകും. നന്ദി.
@ രഘുനാഥന്‍,
നന്ദി
@ Joms sir,
"ദൈവത്തെ ചിരിപ്പിക്കാനുള്ള മാര്‍ഗത്തെ പറ്റി കേട്ടിട്ടില്ലേ ? നമ്മുടെ ഭാവി പരിപാടികളെ കുറിച്ച് ദൈവത്തോടു പറയുക.."
ഇതെനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
@ ധനുഷ്,
ഇതേ വരെ മലയാളം ടൈപ്പിങ് പഠിച്ചില്ല. അല്ലേ?
@ കലാവല്ലഭന്‍,
പ്രിയ കവിയ്ക്ക് സ്വാഗതം. കുട്ടിക്ക് ലക്ഷ്യബോധമുണ്ടാക്കുന്നതില്‍ അധ്യാപകന് വലിയൊരു പങ്കുണ്ടെന്നത് സമ്മതിക്കുന്നു.
@ വിജയന്‍ കടവത്ത് സാര്‍ &
ബാബു ജേക്കബ് സാര്‍,
അധ്യാപകര്‍ക്കും മാത്‍സ് ബ്ലോഗിനും നല്‍കി വരുന്ന പിന്തുണയ്ക്ക് നന്ദി. പക്ഷേ, ചില കമന്റുകള്‍ക്കെങ്കിലും അല്പം പവര്‍ കൂടുതലല്ലേ എന്നൊരു സംശയം. അരോചകമായ പല പ്രതികരണങ്ങള്‍ക്കും നിങ്ങളുടെ ഇടപെടലുകള്‍ ഉപകരിച്ചിട്ടുണ്ടെന്നുള്ളതും സമ്മതിക്കുന്നു. ഒത്തൊരുമയോടെ ഇനിയും നമുക്കൊന്നിച്ച് നീങ്ങണം. നമുക്കൊപ്പം അധ്യാപകേതര സമൂഹവും ഉണ്ടാകട്ടെ.
@ Sha,
ജിക്കൂസിനെ ഒന്ന് അനുമോദിക്കാന്‍ ശ്രമിക്കാഞ്ഞതില്‍ പരാതിയുണ്ട്. പഴയ കമന്റും ഭാഗ്യലക്ഷ്മിയുടെ കവിതയിലായിരുന്നു വന്നത്. അധ്യാപകരെക്കുറിച്ച് എഴുതുമ്പോഴെല്ലാം ഒന്നടങ്കം പറയുന്നതില്‍ നിന്നും ഒഴിവാക്കാന്‍ "പല", "ചില" തുടങ്ങിയ പദങ്ങള്‍ ചേര്‍ക്കാമായിരുന്നു.
@ mini//മിനി ടീച്ചര്‍,
സയന്‍സ് വിഷയങ്ങളില്‍ മിടുമിടുക്കിയായ കുട്ടി ഹ്യുമാനിറ്റീസ് എടുക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം. പൊതുവില്‍ എല്ലാവരും ഡോക്ടറാകാനും എഞ്ചിനീയറാകാനും നെട്ടോട്ടമോടുമ്പോള്‍ ഇതുപോലെ തന്റെ മേഖല ഏതായാലും അതില്‍ വിജയിക്കണം എന്ന ചിന്ത ഉള്ളവര്‍ എത്ര പേരുണ്ടാകും സമൂഹത്തില്‍. ആ കുട്ടിയെ ഞങ്ങളുടെ അഭിനന്ദനം അറിയിക്കുമല്ലോ.
@ വിപിന്‍,
കമന്റ് ഡിലീറ്റ് ചെയ്തത് കണ്ടു. വേണ്ടായിരുന്നു. യഥാര്‍ത്ഥ കമന്റ് കാണാനും കഴിഞ്ഞില്ല. എങ്കിലും വിജയന്‍ സാറിന്റേയും അമ്മുവിന്റേയും വാക്കുകളില്‍ നിന്ന് കമന്റിന്റെ ഉള്ളടക്കം ഊഹിച്ചെടുത്ത് അഭിപ്രായം പറയട്ടെ. വിപിന്‍ ഉദ്ദേശിക്കാത്ത എന്തെങ്കിലും പറഞ്ഞു പോയാല്‍ ഇടപെടണം.
ക്ലാസ് മുറികളില്‍ കാണാത്ത ഒട്ടേറെ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്ന എത്ര പേരെ നിരാശരാക്കി എന്നൊരു ചോദ്യം കണ്ടു. തറവാടി, ബ്ലോഗ് ക്രിട്ടിക്ക്, ഗണിത സ്നേഹി, വിനോദ്.. തുടങ്ങിയവരുടെ അഭിപ്രായം മാനിച്ചു കൊണ്ടുതന്നെ പല ഗണിത പോസ്റ്റുകളും ഞങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും സ്ഥിരം സന്ദര്‍ശകര്‍ മാത്രമാണ് അതിലും പ്രതികരിച്ചത്. പല പോസ്റ്റുകളും ടൈപ്പ് ചെയ്ത് ചിത്രസഹിതം ഒരുക്കുന്നതിലുള്ള പ്രയത്നം നിസ്സാരമല്ലെന്ന് അറിയാമല്ലോ. പുതിയ ഒരാളുടെയെങ്കിലും ഇടപെടല്‍ പ്രതീക്ഷിച്ചിട്ട് കണ്ടില്ലെങ്കിലുണ്ടാകുന്ന നിരാശ പറയേണ്ടതില്ലല്ലോ. വിജയന്‍ സാര്‍ പറഞ്ഞതും ശരിയാണ്. ഈ വെക്കേഷന്‍ കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ ഗണിതേതര അധ്യാപകരും മറ്റ് ബ്ലോഗര്‍മാരുമാണ്. ബാബു സാര്‍ പറഞ്ഞ പോലെ എപ്പോഴും ഒരു കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നാലോ. ഗണിതേതര ചര്‍ച്ചകളും നമുക്ക് വേണ്ടേ?
പിന്നെ, വ്യക്തമായി ഒരു കാര്യം പറയാമല്ലോ. ഇത് എല്ലാ വിഷയങ്ങളിലുമുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ഉദ്ദേശത്തോടൊ ഉള്ള ഒരു ബ്ലോഗാണ്. ഓരോ സമയത്തും അധ്യാപകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും അവര്‍ക്ക് സഹായകമാകുന്ന കാര്യങ്ങളും പങ്കുവെക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. വിഷയത്തില്‍ നിന്ന് വ്യതിചലിച്ച ഈ ചര്‍ച്ച നടന്നതും പേരിനോട് ഒട്ടും യോജിക്കാത്ത ഒരിടത്താണെന്ന് യു.ആര്‍ എല്‍ പറയും.
@ അമ്മു,
എവിടെയായിരുന്നു. ഇതു വരെ?
"ഈ ബ്ലോഗ് കണ്ട ഏറ്റവും വലിയ ജീനിയസ് ആയ അഞ്ജന ടീച്ചറെ കളിയാക്കുന്ന തരത്തില്‍
കമന്റ് ചെയ്ത ആളുകള്‍ ഒരു കാര്യം മനസ്സിലാക്കിയില്ല ടീച്ചറുടെ കഴിവുകള്‍ എന്താണ് എന്ന്"
തീര്‍ച്ചയായും. ഉദ്ദേശ്യമെന്തായാലും അഞ്ജന ടീച്ചറെ അത് വേദനിപ്പിക്കുമെന്നതു കൊണ്ട് മൂന്ന് വട്ടം അഡ്മിന്‍ എന്ന നിലയില്‍ ഞങ്ങളത് നീക്കം ചെയ്തിരുന്നു. പക്ഷെ വീണ്ടും വീണ്ടും ഇട്ടപ്പോള്‍ അദ്ദേഹത്തിന് കാര്യം പിടികിട്ടിയില്ല എന്നു മനസ്സിലായി. പക്ഷെ, ഇരു കൂട്ടര്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധം ആ പ്രശ്നം ഞങ്ങള്‍ പരിഹരിച്ചിരുന്നു. ഒരു കാര്യം വീണ്ടും സമ്മതിക്കുന്നു. മാത്‍സ് ബ്ലോഗ് കണ്ട ഏറ്റവും വലിയ പ്രതിഭകളിലൊരാളാണ് അഞ്ജന ടീച്ചര്‍.
മാന്യരേ
ഇന്നു രാവിലെ മുതല്‍ കമന്‍റാന്‍ ഒരുങ്ങുകയാണ്. ഓരോ തവണയും വേണ്ടെന്നു വെക്കുകയും ചെയ്തു. എന്തിനെപ്പറ്റി എഴുതാനാണ്. പരസ്പരമുള്ള കടിച്ചു കീറലിനെപ്പറ്റിയോ. "ഹല്ല ഇതു കണ്ടോ" എന്നു മാതൃഭൂമിയിലെ ഒരു വാര്‍ത്തയെ ചൂണ്ടി നിസാര്‍ മാഷ് ചോദിച്ചിരുന്നു. ഈ പുകിലുകള്‍ക്കിടയില്‍ അതെക്കുറിച്ച് ഞാനടക്കം ആരും ഒന്നും മിണ്ടിയില്ല. ഗായത്രിക്കും അവരുടെ തലമുറയില്‍പ്പെട്ടവര്‍ക്കും ഇതൊന്നും ഇഷ്ടപ്പെടാത്തതില്‍ യാതൊരു അത്ഭുതവും ഇല്ല. വാദപ്രതിവാദങ്ങളും ഉറച്ച സ്വാഭിപ്രായങ്ങളും വേണ്ടതു തന്നെ. അവ പരസ്പരം ബഹുമാനിച്ചു കൊണ്ടാകുന്നതല്ലേ നല്ലത്??????
ഇവിടെ ഏതാണ്ട് വിഷയത്തിലൂന്നിയ കുറേ കമന്റുകള്‍ വന്നു. ഇടയ്കെപ്പോഴോ കമന്റുകള്‍ ഗതി മാറിയപ്പോള്‍ വിഷയമേതെന്ന സംശയത്തിലായി വായനക്കാര്‍. എന്തായാലും, ജിക്കുവിനെപ്പോലൊരു കുട്ടിയുടെ ചിന്തകള്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടതില്‍ ഏറെ സന്തോഷം.
ഞങ്ങളുടെ സ്നേഹസമ്പന്നരായ കമന്റുകളെഴുതിയവരുടെ അനുവാദത്തോടെ വായനക്കാരുടെയും സൌകര്യാര്‍ത്ഥം കമന്റുകളെ രണ്ടായി തരം തിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട കമന്റുകളെ ഇവിടെത്തന്നെ നിലനിര്‍ത്തുകയും മറ്റുള്ളവയെ സമാഹരിച്ച് ഇവിടെ നല്‍കുകയും ചെയ്യുന്നു.
മേലിലും വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
ഇത്രയും കമന്റുകളെഴുതാന്‍ ഞങ്ങള്‍ ചിലവഴിച്ച സമയം നോക്കുക. ഏതാണ്ട് 7.15 മുതല്‍ 9.45 വരെയുള്ള രണ്ടര മണിക്കൂര്‍!!!
ഇതിനു പിന്നിലെ അദ്ധ്വാനത്തെ പരിഗണിച്ചെങ്കിലും ഞങ്ങളുടെ ഈ സ്നേഹാധികാരത്തില്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കരുതുന്നു.
മാത്സ് ബ്ലോഗ് ഈ ചെയ്തത് നന്നായി.
ഒരു ശുദ്ധീകരണം.
ഇങ്ങനെ കമൺറ്റിടുന്നവർ ഇനിയെങ്കിലും
ശ്രദ്ധിക്കണം. കലക്കൻ പണി.
ജിക്കൂസെ, ലേഖനം മുഴുവനും വായിച്ചു.
കിടിലൺ
@ മാത്ത്സ്‌അഡ്മിന്‍
ജിക്കുവിനോട് വിരോധമൊന്നുമില്ല .ജിക്കുവിന്റെ ആകുലതകള്‍ മനസ്സിലാക്കി തന്നെയാണ് ഞാന്‍ കമെന്‍റ്പറഞ്ഞത്.പ്ലസ് ടു പ്രായത്തില്‍ ഇത്ര നന്നായിട്ട് പോസ്റ്റ് ചെയ്ത കുട്ടി തീര്‍ച്ചയായിട്ടും ഒരു എക്സ്ട്രാ ജെനിയസ് തന്നെയാണ്.പക്ഷെ എഞ്ചിനീയറിംഗ് മെഡിസിന്‍ മേഘലകള്‍ ഇന്നത്തെ നിലയില്‍ ഏറ്റവും തൊഴില്‍ സാധ്യതയുള്ളതാണ്.ഐ എ എസ് പാസ്സാകാന്‍ ഹുമാനിടീസ് പഠിക്കണം എന്നുള്ള രീതിയില്‍ ചില അധ്യാപകരുടെ ഉപദേശം കേട്ട് ഹുമാനിടീസ് എടുക്കാന്‍ വാശി പിടിക്കുന്ന കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്.അന്ന് വാശി പിടിച്ചവര്‍ ഇന്ന് ഒരു പ്രാവശ്യം പോലും സിവില്‍ സര്‍വീസ് എക്സാം അപേക്ഷ പോലും നല്കാന്‍ ഉള്ള കോണ്ഫിടെന്‍സ് ഇല്ലാതെ ബി എഡ് എടുത്ത് മാനേജര്‍ മാരുടെ വീടിനു മുന്‍പില്‍ സ്വന്തം വീടിന്റെ ആധാരം പണയം വെച്ചിരിക്കുന്ന കാഴ്ച നമ്മുടെ മുന്പിലില്ലേ??.
എന്നാല്‍ ഇന്നലെ പ്രസിദ്ധീകരിച്ച ഐ എ എസ് റിസള്‍ട്ട് ഒന്ന് നോക്കൂ ഒന്നാം റാങ്കുകാരന്‍ ഒരു എം ബി ബി എസ് കാരന്‍.കേരളത്തിന്റെ അഭിമാന മായ കുട്ടി ബിട്സ് പിലാനിയില്‍ നിന്നും എഞ്ചിനീയര്‍ !!! പിന്നെ ഐ ഐ ടി ക്കാരും ലിസ്റ്റില്‍ നല്ല സ്ഥങ്ങളില്‍ എത്തിയിട്ടുണ്ട്.
പിന്നെ ഐ എ എസ്, ഐ പി എസ് സ്വപ്‌നങ്ങള്‍ നെയ്തു കൊടുക്കുമ്പോള്‍ ഒരുവര്‍ഷം എത്ര പേര്‍ എഴുതുന്നുന്ടെന്നും എത്രപേര്‍ക്ക് കിട്ടുന്നുണ്ടെന്നും പറഞ്ഞു കൊടുക്കണം അല്ലാതെ കുട്ടികളെ നടുകടലില്‍ നിര്‍ത്തുന്ന ഉപദേശങ്ങള്‍ നല്‍കരുത്.
പല ,ചില എന്നാ വാക്കുകള്‍ ഉപയോഗിച്ചാല്‍ എന്‍റെ എന്‍റെ കമെന്റിനെ പിന്താങ്ങും എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
സിവില്‍ സര്‍വ്വീസ് മേഖലയില്‍ കേരളത്തിലെ കുട്ടികള്‍ പിന്നാക്കം പോകുന്നു എന്ന ഷായുടെ നിരീക്ഷണം വളരെ ശരിയാണ്. ഇതൊരു സംവാദത്തിനുള്ള മികച്ച വിഷയമാണ്. കഴിയുമെങ്കില്‍ ചില പോയിന്റുകളെങ്കിലും അയച്ചു തരുമല്ലോ. April 3 ലെ മാതൃഭൂമി വാര്‍ത്ത കണ്ട് പള്ളിയറ ശ്രീധരന്‍ സാറും ഒരു സ്റ്റാറ്റിസ്റ്റിക്സ് അയച്ചു തന്നിരുന്നു. നമുക്ക് മികച്ചൊരു റഫറന്‍സ് ആക്കി അതിനെ മാറ്റണം. സഹകരിക്കുമല്ലോ.
രണ്ടാം കമന്റ് പി.ഡി.എഫ് ആക്കി മുകളില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
@vijayan kadvath and babu jacob
please check pdf comments for my reply
ഉയരങ്ങള്‍ തേടി യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ജിക്കുവിന്റെ ലേഖാനം ഒരു വഴികാട്ടിയായിരിക്കും തീര്‍ച്ച. പുതിയ ചിന്തകളും ലക്ഷ്യങ്ങളും ഉള്ള ഒരു തലമുറയെ വാറ്ത്തെടുക്കാന് നിനക്ക് കഴിയട്ടെ. വിപ്ലവാത്മകമായ ചിന്തകളുമായി കുടുതല് മുമ്പോാട്ട് പോകൂ
jikkkuuuu rockssssssss
"ആദ്യം ഉറപ്പിക്കേണ്ടത് അവിടുത്തെ സീറ്റാണ്. സംഗതി ശരിയാ.. പിള്ളേര്‍ക്ക് കുറച്ച് കഷ്‌ടപ്പാടു തന്നെയാ. ശരിക്ക് മൂത്രമൊഴിക്കാന്‍ പോലും വിടാതുള്ള പരിശീലനമാ രണ്ടുവര്‍ഷം പരിശീലനത്തിടയില്‍ അച്ഛന്‍ മരിച്ചൊരു കുട്ടിക്ക് നല്‍കിയത് ഒരു ദിവസത്തെ അവധി മാത്രം. രണ്ടാം ദിനം ഇവിടെ ഹാജരുണ്ടാവണം. അച്ഛന്റെ ആത്മാവൊക്കെ ബലിച്ചോറിനായി പരീക്ഷ കഴിയും വരെ കാത്തിരിന്നോളും അന്യോന്യം മിണ്ടുകയോ അധ്യാപകരോട് സംസാരിക്കാന്‍ വിചാരിക്കുകയോ ചെയ്‌താല്‍ ശിക്ഷ ഉറപ്പ്. പിന്നെ പുതുപുത്തന്‍ കാറില്‍ പറക്കുന്ന, ബംഗ്ലാവുപോലുള്ള വീട്ടില്‍ കഴിയുന്ന ഡോക്‌ടര്‍മാരെയും എഞ്ചിനീയര്‍മാരെയും കണ്ട് നാളെ അതുപോലാവാന്‍ ഈ കഷ്‌ടപ്പാടൊക്കെ സഹിക്കുന്നു എന്ന് മാത്രം. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ കുട്ടികളാണെന്നും അവരെ ശാരീരികമായോ മാനസീകമായോ പീഡിപ്പിക്കരുതെന്നും ഉള്ള നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. രണ്ടുകൊല്ലം നോക്കിയിട്ടും റാങ്ക് ലിസ്റ്റില്‍ മുന്നില്‍ വന്നില്ലെങ്കില്‍, ഒരു അവസരം കൂടിയുണ്ട്; റിപ്പീറ്റേഴ്‌സ് എന്ന ലേബില്‍. കാശ് അല്‍പ്പം കുടുമെങ്കിലും ആ ലേഹ്യം കഴിച്ചാല്‍ ഏത് കടുത്ത പരീക്ഷയും ജയിക്കാം. വിചാരിച്ചിടത്ത് പ്രവേശനം ഉറപ്പ്.
എന്നിട്ടും ചില ഏമ്പോക്കികള്‍ ഈ എന്‍ട്രന്‍സിനെ കുറ്റം പറയുന്നതാണു മനസ്സിലാവാത്തത്.എന്തു കഷ്‌ടപ്പാടാ ഇവിടെ. സാധാരണക്കാര്‍ക്കൊന്നും താങ്ങാന്‍ കഴിയില്ല. ഇത്രസമയത്തിനുള്ളില്‍ ഇത്ര ചോദ്യത്തിനുത്തരം കണ്ടെത്തണം. അതും കടുകട്ടിച്ചോദ്യം. തെറ്റിയെങ്ങാനും പോയാല്‍ നെഗറ്റീവ് മാര്‍ക്കും. ഒരു കാര്യം ശരിയാ. സ്ഥിരം പാറ്റേണ്‍ ചോദ്യങ്ങളുണ്ടാകും. അതൊക്കെ തയ്യാറാക്കുന്നതും ഞങ്ങളുടെ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരാണെന്ന് അടക്കം പറയുന്നവരും ഉണ്ട്. അത് കാര്യമാക്കേണ്ട. പക്ഷേ ഇവ ചെയ്‌ത് പരിശീലിക്കണം. പരിശീലിച്ചാല്‍ ഏത് ചെറുവളയത്തിലൂടെയും ചാടാം. ഏത് കമ്പിമേലും നടക്കാം. സ്‌കൂളിലെ കാര്യം തീരുമാനിക്കുന്നതുപോലെ ഇവിടുത്തെ കാര്യം എളുപ്പത്തില്‍ തീരുമാനിക്കാമെന്നാ വിചാരിച്ചത്. തൊടാന്‍ പറ്റില്ല. തൊട്ടാല്‍ കത്തില്ലേ കേരളം. രണ്ടാം വിമോചന സമരമല്ല, സ്വാതന്ത്ര്യസമരം തന്നെ നടത്തും ഞങ്ങള്‍. ഇമ്മാതിരി അല്‍പം സ്റ്റാറ്റസ്സുള്ള പണികള്‍ക്ക് കണ്ട `ചെമ്മാനേം ചെരുപ്പൂത്തിയേം' കേറ്റാനുള്ള അടവാണല്ലേ. ഗ്രാമീണര്‍ നാട്ടുമ്പുറത്തിന്റെ നന്മകളെല്ലാം അറിഞ്ഞാസ്വദിച്ച് നാളികേര പാകത്തില്‍ റബ്ബറുവെട്ടിയും നാടന്‍ പണിയെടുത്തും കഴിയട്ടെ. ഭാഗ്യവാന്മാര്‍ പ്രകൃതിയുടെ മടിത്തട്ടില്‍ കഴിയാന്‍ യോഗമുള്ളവര്‍! ഡോക്‌ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ പ്രയാസമുള്ള പണികളെല്ലാം ഞങ്ങള്‍ നഗരത്തിലെ സമ്പന്നര്‍ക്ക് വിധിച്ചിട്ടുള്ളതാ! കഷ്‌ടം, അനുഭവിക്കുക തന്നെ. പക്ഷേ ഇതില്‍ക്കേറി ഇടപെടാന്‍ വരരുത്."
ഇതും മൊഴിഞ്ഞത് ഹോംസല്ല!! കണ്ണൂരിലെ പ്രേമന്‍മാഷ്
.............
???????????????
ജിക്കൂസ്,
പുതിയ ലേഖനങ്ങളെന്തെങ്കിലും ഉണ്ടോ?
Sir,
What are the conditions for declaring Probation for Govt. school teachers? Is there is any need of compulsory computer certificate?
Post a Comment